അന്നാദ്യമായാണ് ഞാനും അച്ഛനും മാത്രമായൊരു യാത്ര പോയത്.എനിയ്ക്ക് AIEE എഴുതുവാന്‍ വേണ്ടി കോഴിക്കോട്ടെയ്ക്കായിരുന്നു ആ യാത്ര. EXAM ന്‍റെ തലേന്ന് വൈകുന്നേരം ബസ്സില്‍ ഞങ്ങള്‍ കോഴിക്കോട്ടെയ്ക്ക് പുറപ്പിട്ടു. അച്ഛന്‍റെ അമ്മയുടെ വീട് കോഴിക്കോട് അടുത്താണ്, അതുകൊണ്ട് രാവിലെ അവിടെ നിന്നും EXAM നു പോകാം എന്ന കണക്കുകൂട്ടലുകളോടെയാണ് ഞങ്ങള്‍ തിരിച്ചത്. കുറെക്കാലംകൂടി അവിടെ എത്തിയ ഞങ്ങള്‍ ബന്ധുജനങ്ങളെയൊക്കെ കണ്ടു. രാത്രി എല്ലാവരും ചേര്‍ന്ന് എന്നെ പഠിയ്ക്കനായി മുകളിലത്തെ മുറിയിലേയ്ക്ക് പറഞ്ഞയച്ചു. അപ്പോള്‍ എന്തോ ആവശ്യത്തിനായി മുറിയില്‍ വന്ന അച്ഛന്‍റെ COUSIN ന്‍റെ മകളുമായി ഞാന്‍ വര്‍ത്തമാനം തുടങ്ങി,അവളും എന്‍റെ പ്രായമാണ്, SCHOOL വിശേഷങ്ങള്‍ വേണ്ടതിലധികം പറയാനുണ്ടായിരുന്നു.ഞാന്‍ പുസ്തകങ്ങളൊക്കെ മാറ്റിവച്ചു COOL ആയി അവളുടെ വിശേഷങ്ങള്‍ കേട്ടു.
പിറ്റേന്ന് ഒരു AUTO ല്‍ ഞങ്ങള്‍ EXAM CENTER ല്‍ എത്തി, ഞാന്‍ EXAM എഴുതുമ്പോള്‍ അച്ഛന്‍ അവിടുത്തെ സ്ഥലങ്ങളെല്ലാം ചുറ്റിയടിച്ചു കണ്ടു. അതുകൊണ്ട് തന്നെ ഒന്നൊന്നര കിലോമീറ്റര്‍ അകലെയുള്ള ബസ്‌സ്റ്റോപ്പില്‍ ഞങ്ങള്‍ പെട്ടന്നെത്തി. ഞാന്‍ അച്ഛന്‍റെ കൂടെയെത്താന്‍ പരക്കം പായുകയായിരുന്നു. ആദ്യം വന്ന ബസ്സില്‍ കയറി ഒരിടത്തിറങ്ങി, അച്ഛന്‍ പറഞ്ഞു,”എവിടെ നിന്നും RILWAY STATION ലേയ്ക്ക് നടക്കാനുള്ള ദൂരമേയുള്ളൂ.വേഗം നടന്നാല്‍ LOCAL കിട്ടും.” ഞങ്ങള്‍ നടത്തം ആരംഭിച്ചു, നടന്നിട്ടും നടന്നിട്ടും RAILWAY STATION മാത്രം എത്തുന്നില്ല. അവസാനം ഞാന്‍ ഒരു AUTO യെ നിര്‍ത്തിച്ചു,അതില്‍ അച്ഛനെ കയറ്റി. അപ്പോള്‍ അച്ഛന്‍ പറഞ്ഞു, ”ഇനി കുറച്ചെ ഉണ്ടാവു….” ഞങ്ങള്‍ STATION ല്‍ എത്തിയപ്പോള്‍ എനിയ്ക്കും അച്ഛനും മനസിലായി, അച്ഛന്‍ പറഞ്ഞ കുറച്ചു ദൂരം വളരെ കുറവായിരുന്നു എന്ന്. RAILWAY STATION ജീവിതത്തില്‍ത്തന്നെ കുറച്ചു തവണ മാത്രം ഞാന്‍, കോഴിക്കോട് STATION ഒന്ന് നോക്കികാണുകയായിരുന്നു, പെട്ടന്ന് അച്ഛന്‍റെ വക ശകാരം,”നമുക്ക് നാട്ടിലേയ്ക്ക് പോവെണ്ടേ, ടിക്കറ്റ് എടുക്കണം,ഏതെങ്കിലും ഒരു ക്യുവില്‍ നിലക്ക്.” ശകാരത്തിന്‍റെ ശക്തികൊണ്ട് ഞാനോരു ക്യുവിലേക്ക് ചാടികയറി. ഭാഗ്യത്തിന് അത് ചെറിയ ക്യു ആയിരുന്നു. എന്‍റെ മുന്‍പില്‍ നിന്ന ആള്‍ ടിക്കറ്റിനു പൈസ എടുക്കുന്നത് കണ്ടപ്പോഴാണ് ഞാന്‍ അച്ഛന്‍റെ കൈയ്യില്‍ നിന്നും പൈസ വാങ്ങുവാന്‍ മറന്നകാര്യം മനസിലാക്കിയത്. ഉടനെ അച്ഛനെ വിളിച്ചു പണം വാങ്ങി. ഞാന്‍ COUNDER നു മുന്‍പില്‍ എത്തിയപ്പോള്‍ ഒരു സ്ത്രീ,”മോളെ 3 കണ്ണുരേയ്ക്കുള്ള ടിക്കറ്റ് കൂടി എടുത്തു തരുമോ? ഞങ്ങള്‍ വളരേ പിറകിലായി പോയി.”
“നിങ്ങള്ക്ക് എവിടേയ്ക്കുള്ള ടിക്കറ്റാണ് വേണ്ടത്?”
ലെ സ്ത്രീ അവരുടെ വിലപ്പെട്ട സമയം അപഹരിച്ച എന്നെ ഒന്ന് നോക്കി പേടിപ്പിച്ചു. ആദ്യമായിട്ട് ടിക്കറ്റെടുക്കാന്‍ പോയ ഞാന്‍ ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത വിധം നിന്നുപോയി.
“വേഗം പറയ്…….” അച്ഛന്‍റെ ദേഷ്യപ്പെട്ട വാക്കുകള്‍ എന്നെ ഉണര്‍ത്തി. “3 കണ്ണൂര്‍ 2 തലശ്ശേരി.” ഞാന്‍ ടിക്കറ്റ് വാങ്ങിച്ചു, ബാക്കി പൈസയും. 3 ടിക്കറ്റ്,ഞാന്‍ തിരിച്ചും മറിച്ചും നോക്കാന്‍ തുടങ്ങി, ഒന്നും മനസിലായില്ല. ഉടനെ വന്നു അച്ഛന്‍റെ അടുത്ത ശകാരം ,”നമ്മളുടെ മുറിച്ചെടുത്ത് ബാക്കി അവര്‍ക്ക് കൊടുക്കു…..” ഞാന്‍ ഉടനെ ആദ്യത്തെ ടിക്കറ്റ് മുറിച്ചെടുത്ത് ബാക്കി രണ്ടും അവര്‍ക്ക് കൊടുത്തു. “മോളെ ബാക്കി പൈസ…..” ബാക്കി കിട്ടിയ പൈസ മുഴുവന്‍ അവര്‍ക്ക് കൊടുത്തു. ഞാന്‍ അച്ഛന്‍റെ കൂടെ നടന്നു, ഭാഗ്യം മുറിച്ചെടുത്ത ടിക്കറ്റ് ഞങ്ങളുടേത് തന്നെ ആയിരുന്നു.
“നിനക്ക് വിശക്കുന്നുണ്ടോ?” അച്ഛന്‍റെ ദേഷ്യം അപ്പോഴേയ്ക്കും ഏകദേശം തണുത്തിരുന്നു. “ഇല്ലാ” ,വയറ്റീന്നു വിശപ്പിന്‍റെ അവസാന വിളിയും കേട്ട ഞാന്‍ പറഞ്ഞു. പേടിച്ചിട്ടായിരുന്നു,ഇനിയും എന്നെ കൊണ്ട് വല്ലതും ചെയ്യിപ്പിച്ചാല്‍ അടുത്ത ശകാരത്തില്‍ ഞാന്‍ കുഴഞ്ഞു വീഴും എന്ന അവസ്ഥയിലായിരുന്നു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു “ഏതായാലും ചായ കുടിയ്ക്കാം” പിന്നില്‍ നിന്നൊരു വിളി,”സഹനെ….” നോക്കിയപ്പോള്‍ ശ്രുതി. “നിനക്ക് എവിടെയായിരുന്നു? എങ്ങനെയുണ്ടായിരുന്നു?…….”
“നീ എന്താ ബാക്കി വാങ്ങിയ്ക്കാതെ വന്നത്?”
എന്ന് ശ്രുതി പറഞ്ഞപ്പോഴാണ് മനസിലായത് കണ്ണൂരേയ്ക്ക് ടിക്കറ്റെടുക്കാന്‍ പറഞ്ഞ സ്ത്രീ ശ്രുതിയുടെ അമ്മയായിരുന്നു എന്ന്. പിന്നെ ഞങ്ങള്‍ EXAM വിശേഷങ്ങള്‍ പങ്കുവച്ചു LOCAL ല്‍ നാട്ടിലേയ്ക്ക് മടങ്ങി,
ശാന്തമായ മനസുമായി…. ഒരു വലിയ പേമാരി പെയ്തോഴിഞ്ഞപോലെ………… ഞാന്‍ ആദ്യമായി അച്ഛന്‍റെ കൂടെ ഒരു യാത്ര നടത്തി…………..
Popularity: 2% [?]
Related posts:




