• Share

ശാന്തമായ രാവെന്നെ വിളിക്കുന്നു ,
വീണ്ടുമാ നിദ്രയുടെ പുതപ്പു പുതയ്ക്കാന്‍.‍
നിലാവിനു പ്രണയിക്കാന്‍ രാവു വന്നെത്തുമ്പോൾ,
നിശാഗന്ധിയുടെ വിലാപമെന്നിൽ,
വീണ്ടുമേതോ നിശബദ്ധഗാനമേകുന്നു.
അറിയുമോ…???
കരള്‍‍ പിടയുന്ന നൊമ്പരങ്ങളെ….,
ഞാനറിയുന്ന സ്വപ്‌നങ്ങൾ‍ പറന്നകലുന്നതും .
ഞാനിറുത്ത പനിനീര്‍പൂവുകൾ‍ ,
പാണിസ്പർ‍ശമേല്ക്കാതെ ഇതളടരുന്നതും.
സ്വരങ്ങളിണകലർ‍ന്നകലുന്ന ഓളങ്ങളും.
എഴുത്തേറ്റു പിടഞ്ഞിളകുന്ന ,
താളുകളെന്നെ നോക്കി ഹസിക്കുന്നതും,
പരിഹസിക്കുന്നതും..????
പിടഞ്ഞേറ്റുപായുന്ന സന്തോഷങ്ങളെ ,
നിങ്ങളെ പിടിച്ചിരുത്താനെനിക്കാവില്ലലോ…..
സ്വപ്നങ്ങളെ കൂട്ടിലേക്കയക്കുന്ന സരസനിമിഷങ്ങളെ…,
നിനക്കറിയില്ലയോ എന്‍റെ നിറങ്ങളില്ലാത്ത ലോകത്തെ…!
അറിയാത്തതെന്തേ ജീവിതമേ ,
എന്‍റെ വിലങ്ങണിഞ്ഞ ഹൃദയത്തെ..????

Popularity: 1% [?]

Related posts:

  1. Kanal Theliyatha Aduppukal…
  2. CiPhEr pRAnAyAm

Author:

IT 2007-11

Vipinkumar K.P has written 10 awesome articles for us.

Leave a Reply

*