• Share

അന്ന് ആദ്യമായാണ് അവള്‍ എന്നോട് സംസാരിച്ചത്,അതിനു മുന്‍പ് ഒരു തവണ പേര് ചോദിച്ചിട്ടുണ്ടെന്നു തോന്നുന്നു.അതല്ലാതെ ഞാനും അവളും തമ്മില്‍ യാടൊരു വിധ പരിചയവും ഇല്ല……ഒരേ ബസ്സിലെ യാത്രികരായതുകൊണ്ട് ഇടയ്ക്ക് കണ്ടാല്‍ ചിരിയ്ക്കും,അത്രമാത്രം….

 


പക്ഷെ ഞാന്‍ അവളെ കാണാന്‍ തുടങ്ങിയതുമുതല്‍ ശ്രദ്ധിയ്ക്കാന്‍ തുടങ്ങിയിരുന്നു,കാരണം അവള്‍ അത്രയ്ക്ക് പാവമായിരുന്നു.ഇടയ്ക്ക് സ്കൂള്‍ ബസ്സില്‍ കയറുമ്പോള്‍ ഞാന്‍ ശ്രദ്ധിയ്ക്കും, അവള്‍ വളരേ കുറച്ചു മാത്രമേ സംസാരിയ്ക്കുകയുള്ളൂ,കാണാന്‍ വല്യ സുന്ദരിയൊന്നും അല്ല, ഇടയ്ക്കിടയ്ക്ക് മാത്രം ചിരിയ്ക്കും,കുറേ തമാശകള്‍ കേട്ടാല്‍,അതും പുഞ്ചിരിമാത്രം.അവള്‍ പോട്ടിച്ചിരിയ്ക്കുന്നത് ഞാന്‍ കണ്ടിട്ടേയില്ല.

എനിയ്ക്കവള്‍ ഒരു അത്ഭുതമായിരുന്നു,കാരണം ഇന്നത്തെ കാലത്തും ഇത്രേം പാവമായ ഒരു കുട്ടി….. അവള്‍ക്കു അറിവുകള്‍ വളരേ കുറവായിരുന്നു,ആരെന്തു പറഞ്ഞാലും വിശ്വസിയ്ക്കുന്ന പ്രകൃതം.

ഒരു അവധി ദിവസം ഞാന്‍ തോട്ടില്‍ തുണി അലക്കാന്‍ പോയപ്പോള്‍ അവളും ഉണ്ടായിരുന്നു,അവിടെ ഉണ്ടായിരുന്ന ചേച്ചിയോട് തന്‍റെ വിഷമങ്ങള്‍ പറയുകയായിരുന്നു അപ്പോള്‍. അവളുടെ വാക്കുകള്‍ അത്രമാത്രം ദൈന്യത കലര്‍ന്നതായിരുന്നു.

പിന്നെയാണ് ഞാന്‍ അവളെ കുറിച്ചു കൂടുതല്‍ അറിഞ്ഞത്. എന്‍റെ കുട്ടിക്കാലത്ത് കണ്ട ഒരു മുടി ബോബ് ചെയ്ത സ്ത്രീ രൂപം ഇപ്പോഴും മനസ്സില്‍ തന്നെയുണ്ട്,അന്നു അവരോടു എനിയ്ക്കുണ്ടായിരുന്ന വികാരം ഭയമായിരുന്നോ അതോ അത്ഭുതമായിരുന്നോ എന്ന് ഓര്‍മ്മയില്ല. അവരുടെ മകളാണ് ഇതെന്നറിഞ്ഞപ്പോള്‍ സങ്കടം തോന്നി. ആ സ്ത്രീ മരിച്ചിട്ട് കാലം കുറേ കഴിഞ്ഞു പോയിരിയ്ക്കുന്നു, അവരുടെ ജീവിതത്തിന്‍റെ നല്ല കാലവും മോശം കാലവും എല്ലാം അമ്മ നേരിട്ടു കണ്ടതാണ്,അവരും മകളെ പോലെ പാവമായിരുന്നു, പക്ഷെ ജീവിതം അവരെ വല്ലാതെ മാറ്റി മറിച്ചു. വിവാഹ ശേഷം അവരുടെ ജീവിതം ആകെ താളം തെറ്റി, കുട്ടിയെ വളര്‍ത്താന്‍ വേറെ മാര്‍ഗമില്ലെന്ന് കണ്ടപ്പോള്‍ അവര്‍ ജീവിതത്തെ തോല്പിച്ചത് സ്വന്തം ശരീരം വിറ്റായിരുന്നു. അമ്മ പറയാറുള്ള അവരുടെ ആദ്യകാല രൂപം എന്‍റെ മനസ്സില്‍ ഞാന്‍ സ്വയം സൃഷ്ടിചെടുതിട്ടുണ്ട്. ആരെങ്കിലും ചെറുതായി ഒന്ന് കളിയാക്കിയാല്‍ ഉടനെ നാണിച്ചു തലതാഴ്ത്തി പുഞ്ചിരിയ്ക്കാറുള്ള ഒരാള്‍, അന്ന് അവര്‍ കരുതിയിരിയ്ക്കില്ല തന്‍റെ ജീവിതം ഗതിമാറി ഒഴുകും എന്ന്…….

അമ്മ മരിച്ച ആ കുട്ടിയെ പിന്നെ വളര്‍ത്തിയത് അവളുടെ മുത്തശ്ശിയായിരുന്നു.അവര്‍ നാടന്‍ പണികള്‍ ചെയ്തു കിട്ടുന്ന വരുമാനത്തില്‍ അവള്‍ SSLC വരെ പഠിച്ചു.

അന്ന് ഞാന്‍ അവളെ കണ്ടത് +1ലേയ്ക്കുള്ള അവസാന ALLOTMENT PUBLISHചെയ്ത  ദിവസമായിരുന്നു, COLLEGE നേരത്തെ വിട്ടത് കൊണ്ടാണ് ഞാന്‍ അവളെ കണ്ടത്, SSLCല്‍ അവള്‍ പാസ്സയിരുന്നു.ആ ALLOTMENTല്‍ ഏതെങ്കിലും സ്കൂളില്‍ കിട്ടും എന്ന് അവള്‍ കരുതിയിരുന്നു, പക്ഷെ അതു സംഭവിച്ചില്ല.

എന്‍റെ അടുത്തായിരുന്നു അവള്‍ നിന്നത്, അവള്‍ എന്നോട് പറഞ്ഞു, “+1നു സ്കൂളില്‍ കിട്ടാന്‍ നല്ല മാര്‍ക്ക് വേണം അല്ലെ?”

“അത്ര അധികമൊന്നും വേണ്ട.” ഞാന്‍ എന്‍റെ അറിവുവച്ചു മറുപടിപറഞ്ഞു,

“എനിയ്ക്ക് പഠിയ്ക്കണമായിരുന്നു ചേച്ചി…..”

ഞാന്‍ അവളെ വളരേ അത്ഭുതത്തോടെ നോക്കി….അവള്‍ വളരെ പരിചയമുള്ള ഒരാളോട് സംസാരിയ്ക്കുന്നത് പോലെ…. അവള്‍ തുടര്‍ന്ന്….

“ഇനി വേറെ വല്ല ALLOTMENTഉം ഉണ്ടാവുമോ? എന്നെ എന്തായാലും പൈസ കൊടുത്തോന്നും പഠിപ്പിയ്ക്കില്ല, പക്ഷെ എനിയ്ക്ക് ഇനിയും പഠിയ്ക്കണമെന്നുണ്ട്.”

ഞാന്‍ സങ്കടത്തോടെ അവളെ നോക്കി, “നീ ഒന്ന് അന്വേഷിച്ചു നോക്ക്. ഇനി ബാക്കിയുള്ള SEATലേയ്ക്ക് പ്രത്യേക ALLOTMENT ഉണ്ടെന്നു തോന്നുന്നു ”

അവളുടെ മുഖത്ത് ചെറിയ ഒരു സന്തോഷം പടര്‍ന്നു….

“അതിനെന്താ ചെയ്യേണ്ടത്…….”

“അത് എനിയ്ക്കറിയില്ല, ഞാന്‍ ഇങ്ങനെയല്ല ചേര്‍ന്നത്‌…….”

വീണ്ടും ആ മുഖം വാടി. ഞാന്‍ വളരേ സങ്കടത്തോടെ അവളെ നോക്കി, വേറൊന്നും എനിയ്ക്ക് ചെയ്യാന്‍ പറ്റുമായിരുന്നില്ല. അവളുടെ മുത്തശ്ശി സ്ഥിരം ജോലിയ്ക്ക് പോകുന്നത് ഞങ്ങളുടെ നാട്ടിലെ ഒരു വലിയ കുടുംബത്തിലാണ്,അവരൊക്കെ സ്കൂളിലെ TEACHERS ഒക്കെയാണ്, അവരാരും ഈ കുട്ടിയെ ഒന്ന് സഹായിക്കാന്‍ ഇല്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിയ്ക്കവരോട് വല്ലാത്ത വെറുപ്പ്‌ തോന്നി.

എന്‍റെ CLASSലൊക്കെ ഇഷ്ടമില്ലാഞ്ഞിട്ടും വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി COLLAGEല്‍ വരികയും വെറുതെ കളിച്ചു നടക്കുകയും ചെയ്യുന്ന കുട്ടികള്‍…. എന്നാല്‍ അവളോ? പഠിയ്ക്കണം എന്ന ആഗ്രഹം മനസ്സില്‍ അടക്കിവച്ചു വീടിന്‍റെ അടുക്കളയ്ക്കുള്ളില്‍ കഴിഞ്ഞുകൂടാന്‍ വിധിയ്ക്കപെട്ടവള്‍……….


 

Popularity: 2% [?]

Related posts:

  1. December 1
  2. Thonnivasi
  3. നഷ്ടം
  4. A HAPPY NEW YEAR……
  5. Ekantham

Author:

Sahana Chandran has written 27 awesome articles for us.

Leave a Reply

*