• Share

ഇന്നലെ :
ആരുടെയോ സഹോദരി അപമാനിക്കപ്പെട്ടു,
ഞാന്‍ ആശ്വസിച്ചു, അവളുടെ വിധി.
അവള്‍ എന്‍റെ പെങ്ങള്‍ അല്ലല്ലോ, മകളുമല്ല.
എനിക്കെന്‍റെ വീട് പറ്റണമായിരുന്നു.
സഹായിക്കാന്‍ നിന്നാല്‍ വൈകും.
വീട്ടിലിരുന്നു വാര്‍ത്ത കണ്ടു ഞാന്‍
സഹതപിച്ചു , കണ്ണീരൊഴുക്കി.

ഇന്ന്:
ഞാന്‍ അകലെയായിരുന്നപ്പോള്‍
എന്‍റെ പെങ്ങളെയും, ആരോ…
ഞാന്‍ കരഞ്ഞു, ആരുമെന്തേ അവളെ സഹായിച്ചില്ല?
“ദുഷ്ടരെ” ഞാന്‍ ശപിച്ചു..
പിന്നെ ഞാന്‍ ആശ്വസിച്ചു…
ഞാന്‍ അടുതില്ലായിരുന്നല്ലോ..
ഉണ്ടായിരുന്നെങ്കില്‍ അവളെ ഞാന്‍ രക്ഷിക്കുമല്ലോ..
എന്നേ രക്ഷിക്കാന്‍ എനിക്ക് കഴിയുമല്ലോ..

ഇപ്പോള്‍:
തകര്‍ന്ന വാഹനത്തിനരികെ ചോര വാര്‍ന്നു ഞാന്‍ കിടക്കുന്നു.
നിലവിളി കേട്ട് പലരും തിരിഞ്ഞു നോക്കുന്നു.
ആരും അടുത്തു വരുന്നില്ല.
പലരും ദൂരെ മാറി നിന്നു സഹതപിക്കുന്നു.
ചിലര്‍ കണ്ണ് പൊത്തിക്കരയുന്നു.
ചിലര്‍ റോഡിനെ കുറ്റം പറയുന്നു, വാഹനത്തെ കുറ്റം പറയുന്നു.
കുറച്ചു കൂടി ശ്രദ്ധിക്കണം എന്ന് കണക്കു കൂട്ടി
എല്ലാവരും പിരിഞ്ഞു പോകുന്നു.
എനിക്ക് ഞാന്‍ മാത്രം ബാകി ആയി..
———————————————————————

Popularity: 1% [?]

Related posts:

  1. എന്‍റെ നാട് :
  2. എന്‍റെ നാട് 2:
  3. December 1
  4. Oru Kannuneermaniyude ormaykke
  5. Thonnivasi

Author:

besty haris has written 2 awesome articles for us.

Leave a Reply

*