• Share

ഇന്നും അവളെ  അവന്‍ ഓര്‍ക്കുന്നു
മനസ്സില്‍ ഒരു നഷ്ടബോധത്തോടെ.

ജീവിതത്തിന്‍റെ കറുത്ത ദിനങ്ങളില്‍,
ഹൃദയം തകര്‍ന്നിരുന്ന ആ നാളുകളില്‍,
മരണത്തിലേക്കു നിങ്ങാന്‍ തുടങ്ങിയ ആ നാളില്‍,
അവള്‍ വന്നു അവനൊരു സ്വാന്തനമായി.

ഇരുള്‍ നിറഞ്ഞ വീഥിയില്‍,
വഴിയറിയാതെ അല്ലഞ്ഞിരുന്ന
അവന്‍റെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്നു
അവളും അവനോടപ്പം  കൂടി -
ഒരു വഴികാട്ടിയായി.

ഇരുട്ടില്‍ നിന്നു പ്രകാശത്തിലേക്ക്,
മരണത്തില്‍ നിന്നു ജീവിതത്തിലേക്ക്,
അവളുടെ പ്രകാശം അവനെ നയിച്ചു.

അവള്‍ അവന്‍റെ ജീവിതത്തില്‍ ഉടനീളം
പ്രകാശം പരത്തുന്ന ഒരു വെട്ടമായിരിക്കാന്‍
അവന്‍ ആഗ്രഹിച്ചു.
പക്ഷെ പിന്നിടു അവന്‍ അറിഞ്ഞു
അവള്‍ ഇരുട്ടില്‍ പ്രകാശിക്കുന്ന വെറും
ഒരു മിന്നാമിനുങ്ങായിരുന്നു.

ഇന്നു അവള്‍ അവന്‍റെ കൂടെയില്ല
എവിടെയോ ഇരുന്നു മിന്നുന്നുണ്ടാക്കാം.
പക്ഷെ പ്രകാശം നിറഞ്ഞ ഈ പുതിയ ലോകത്തില്‍
അവളുടെ ശോഭ അവനു കാണാന്‍ കഴിയുന്നില്ല.

ജീവിതത്തിന്‍റെ പുതിയ വീഥിയില്‍ അവനെ
എത്തിച്ചു അവള്‍ യാത്രയായി ,
അവനു ഓര്‍ക്കുവനായി കുറച്ചു
നഷ്ട സ്മൃതികള്‍ മാത്രം ബാക്കിയാക്കി.

posted at Mahi’s World

Popularity: 2% [?]

Related posts:

  1. STEPS – A REVIEW
  2. രുധിരം
  3. കറുത്തകുപ്പിവളകള്‍
  4. ഇളം വെയിലിനോടെനിക്കിഷ്ടം (Ilam veyilinod enikk ishtam)
  5. Steps-short-film

Author:

2008-12 CSE
~MAHI~
Friendly,loves to make new friends, talkative, craze of drawing & painting

Keep in touch with me @ : http://www.mahisworld.in/

Mahith Mohan has written 23 awesome articles for us.

Leave a Reply

*