ഇന്നത്തെ രാത്രിക്ക് വല്ലാത്ത അഴകാണ്, എന്താണെന്നറിയില്ല ഇളംകാറ്റിനെ പിടിച്ചു നിര്‍ത്തുന്ന അന്തരീക്ഷം, കുറച്ചുമാത്രം ചിതറികിടക്കുന്ന താരപ്രഭയില്‍ പാതി സൗന്ദര്യത്താല്‍ അലഞ്ഞിടുന്ന ശശികല.പുസ്തകകെട്ടുകളും ബുജിത്തലകളും അലങ്കോലമായി കിടക്കുന്ന ഹോസ്റ്റല്‍ റൂമിന്‍റെ ജാലകത്തോട് കിടക്കുന്ന കട്ടിലില്‍ മൊബൈല്‍ഫോണിനെ തൊട്ടുതലോടി കിടക്കുന്ന ശരത്തിന് ഇതില്‍ കൂടുതല്‍ അലങ്കാരഭംഗിക്ക് എന്ത് വേണം??
“എന്താടോ ശരത്തെ പറ്റിയത്?”
സൂര്യജിത്തിന്‍റെ മുന്ചോദ്യത്തില്‍ ഞെട്ടലേറ്റ് കൈയില്‍ നിന്നും താഴെവീണ nokia3500classic കുനിഞ്ഞെടുക്കുമ്പോള്‍,
“പാവം ഫോണ്‍ ഇത്രയും നേരം അവന്‍റെ കൈയിലിരുന്ന് മടുത്തപ്പോള്‍ താഴെയിറങ്ങാന്‍ കൊതിച്ചതാണെന്ന് തോന്നുന്നു”
ഹോസ്റ്റലിലെ ബുജിമാന്‍ ബെഞ്ചമിന്‍ പറഞ്ഞ കമന്‍റില്‍ ശരത്തിന്‍റെ മുഖത്ത് ജാള്യതയുടെ ഭാവഭേദങ്ങള്‍ മറഞ്ഞുനിലക്കുന്നുണ്ടായിരുന്നു.
“പോയി പഠിക്കെടാ… നാളെ എക്സാം ഉള്ളതല്ലേ…”
ആരെയും ഗൗനിക്കാതെ ഹാളിലേക്ക് 3500classic നെയും കൊണ്ട് നീങ്ങുമ്പോള്‍ സമയം രാവിന്‍റെ മധ്യത്തില്‍ തളംകെട്ടികിടക്കുകയാണ്.
ലാപ്ടോപിന്‍റെ നിറഞ്ഞ സ്ക്രീനില്‍ ഗൂഗിള്‍ക്രോമിനെ പറിച്ചു നട്ടതില്‍ ഫെയിസ്ബുക്കിനെ വിരിയിക്കുമ്പോള്‍ സൂര്യജിത്ത് ചുമ്മാതെ നോക്കിനിന്നു .
“നാശം പാസ്‌വേഡ് മറന്നല്ലോ”??!!!
പിറുപിറുത്ത് തലയും മാന്തി ചിന്തിക്കുന്ന ശരത്തിനെ കണ്ടാല്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ സ്റ്റൈലൊക്കെ ഉണ്ടെങ്കിലും പാവം അവനതോന്നും അറിയില്ല കേട്ടോ.
ബ്രയിനില്‍ ചിക്കിചിതറിയ പാസ്‌വേഡ് ഫെയിസ്ബുക്കിന്‍റെ പാസ്‌വേഡ് ഫീല്‍ഡിലേക്ക് ട്രാന്‍സ്മിറ്റ് ചെയ്യുമ്പോള്‍ അവനാരെയോ പ്രതീക്ഷിച്ചുകൊണ്ട് ഹോംപേജിലേക്ക് ചാടികടന്നു, ചാറ്റ്ലിസ്റ്റ് ചെക്ക് ചെയ്യുമ്പോള്‍ നിരാശ മുഖത്തും കൈവിരലുകളിലും തത്തികളിച്ചു.
“അയ്യോടാ… ഇന്നില്ലലോ…” ശരത്തിന്‍റെ പിറുപിറുക്കല്‍ .
“എന്താടോ ശരത്തെ നീ ഇങ്ങനെ നാളെ വാലന്റെന്‍സ് ആയത് കൊണ്ടാണോ?,വല്ല പോസ്റ്റും ബ്ലോഗില്‍ ഇടുന്നുണ്ടോ?? “
സൂര്യജിത്തിന്‍റെ ചോദ്യത്തിന് മറുപടി നല്‍കാതെ അവന്‍ എന്തൊക്കെയോ ടൈപ്പ് ചെയ്യുകയാണ്.
“ഇവനെന്താ ഇത്രയും സമയമായിട്ടും ഉറങ്ങത്തെ ,ഇത് പതിവില്ലാത്തതാണല്ലോ,ഹും എന്തെകിലും ആവട്ടെ “മനസ്സില്‍ പറഞ്ഞുകൊണ്ട് സൂര്യജിത്ത് തന്‍റെ പ്രിയപ്പെട്ട ഡയറി തുറന്നു പേനയും കുത്തിപിടിച്ചിരിപ്പായി.
ഇവനിങ്ങനെയാ രാത്രിയുടെ നിറഞ്ഞ ഇരുട്ടില്‍ ഇരുന്നേ ഡയറി എഴുതുകയുള്ളു അതിനാലാവണം സൂര്യജിതിനെ പറ്റി പറഞ്ഞ കമന്‍റെ് ഇപ്പോഴും സൂര്യജിത്ത് ഓര്‍മിക്കുന്നത്
“കാലത്തിന്‍റെ കൈമാറ്റം ഇവന്‍റെ കൈകളിലൂടെ ആണെന്നാ ഇവന്‍റെ വിചാരം”
അല്ലെങ്കിലും അവനൊരു അഹം നിറഞ്ഞ ഭാവം ഉണ്ടെന്നു പറയാതെ വയ്യ
സൂര്യജിത്ത് എഴുത്തിന്‍റെ ലോകത്തേക്കും ശരത്ത് ഫെയിസ്ബുക്കിന്‍റെ യുഗത്തിലേക്കും പോയപ്പോള്‍ ഹോസ്റ്റലില്‍ ബാക്കിയായവര്‍ ഉറക്കത്തിന്‍റെ മഹാമേരുവില്‍ പ്രണയദിനത്തിന്‍റെ സ്വപ്‌നങ്ങള്‍ കൊണ്ട് അലങ്കരിക്കുകയാവാം.
“ഡാ സൂര്യാ…ഒന്ന് വന്നേ….,ഇതൊന്നു നോക്കിയേ ….”
“ഇത് ഇപ്പോള്‍ പോസ്റ്റ് ചെയ്യട്ടെ”
ശരത്തിന്‍റെ പെട്ടെന്നുള്ള വിളിയില്‍ ഡയറിയില്‍ നിന്നും പിടഞ്ഞെഴുന്നേറ്റുപോയി ലാപ്ടോപ്പിന്‍ സ്ക്രീനിലേക്ക് കണ്ണയച്ച സൂര്യജിത്ത് നെറ്റി ചുളിച്ചു
പ്രണയത്തിന്‍റെ നിഷ്ക്കളങ്കമായവാക്കുകളെ വര്‍ണ്ണങ്ങളും സ്വപ്നങ്ങളും കൊണ്ട് തോരണം ചാര്‍ത്തിയിരിക്കുന്നു.
സൂര്യജിത്ത് ഒന്നുവായിച്ചു നോക്കി എല്ലാം മനസിലായെന്ന തലയനക്കത്തോടെ “ഓക്കേ ഡാ പോസ്റ്റ് ചെയ്യ്”പറഞ്ഞൊപ്പിച്ചു.
കേള്‍ക്കേണ്ട താമസം കറുത്ത ബ്ലോഗ് തീമിലേക്ക് വെളുത്ത പേജില്‍ നിരത്തിയ വാക്കുകളെ പോസ്റ്റ് ചെയ്തത് കാണാന്‍ നല്ല ഭംഗിയുണ്ട്.
“കൊള്ളാം”
എന്നും പറഞ്ഞു സൂര്യജിത്ത് വീണ്ടും ഡയറിയില്‍ പേനചാര്‍ത്തി.
ഫെയിസ്ബുക്കില്‍ ബ്ലോഗിന്‍റെ ലിങ്ക് അറ്റാച്ച് ചെയ്തു കഴിഞ്ഞു 3500classic ലേക്ക് നീങ്ങിയ ശരത്ത് ആരെയോ വിളിക്കാന്‍ ശ്രെമിക്കുകയായിരുന്നു.
“നാശം കിട്ടുന്നില്ലലോ”
ഡയല്‍ ചെയ്യല്‍ രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചു, തോല്‍വി സമ്മതിച്ച്,
വീണ്ടും ചാറ്റ്ലിസ്റ്റിലേക്ക് തിരിഞ്ഞു. ബാക്കിയായ രണ്ടു പേരോട് ഗുഡ്‌നൈറ്റ് പറഞ്ഞ് ലോഗൗട്ട് ചെയ്തു ഉറക്കത്തിന്‍റെ ഓണ്‍ലൈനില്‍ ചാറ്റിംഗിലേക്കുള്ള ശരത്തിന്‍റെ യാത്രയില്‍ 3500classic ഡയല്‍ ചെയ്തു കാത്തിരിക്കുകയായിരുന്നു.
ഫെബ്രുവരി പതിനാലിനും HCL ന്‍റെ ഇന്റര്‍വ്യൂവിനു പോകണമെന്നതിനാല്‍ ഹോസ്റ്റലില്‍ തങ്ങിയ റിനു ആരുടെയോ ബെഡ് കരസ്ഥമാക്കി ഉറക്കംപിടിച്ചിരുന്നു.
“സൂര്യാ നീ ഇപ്പോള്‍ ഉറങ്ങുന്നില്ലേ…..”
ശരത്തിന്‍റെ ചോദ്യത്തിന് മറുപടി പറയാതെ ഡയറി മടക്കിയെടുത്ത് സൂര്യജിത്ത് എഴുന്നേറ്റു
“നിന്‍റെ ബ്ലോഗ്ഗിങ്ങും ചാറ്റിംങ്ങും തീര്‍ന്നോ???”
“തീര്‍ന്നു ബട്ട് ഒരാളെ വിളിച്ചിട്ട് കിട്ടുന്നില്ല”
ആരെയാണെന്നോ? എന്താണെന്നോ? ചോദിക്കാന്‍ നില്‍ക്കാതെ സൂര്യജിത്ത്
ഡയറിയെ ബാഗില്‍ വച്ച് ചെറിയ ലോക്കിട്ടു പൂട്ടുമ്പോള്‍,
ഉറക്കത്തില്‍ എഴുന്നേറ്റു റിനു പറഞ്ഞു
“എടാ നീ എന്നെ നാല് മണിക്ക് വിളിക്കണേ… ആ സമയത്ത് അലാറം സെറ്റ് ചെയ്യ്, എനിക്ക് രാവിലെ അഞ്ചുമണിക്ക് പോകേണ്ടതാ”
“നീ ഉറങ്ങിക്കോ ഞാന്‍ വച്ചേക്കാം”
മൊബൈല്‍ഫോണില്‍ അലാറം സെറ്റ് ചെയ്ത് പുതച്ചുമൂടികിടക്കുമ്പോള്‍ സമയം ഒരുമണിയോളമായിരുന്നു.അപ്പോഴും ജാലകത്തിനരികിലെ കട്ടിലില്‍ ശരത്തിന്‍റെ കൈയില്‍ 3500classic ആരെയോ വിളിക്കാന്‍ ശ്രെമിക്കുന്നുണ്ടായിരുന്നു.
പെട്ടെന്നുള്ള ഉറക്കം സൂര്യജിത്തിനെ ഭാവനയുടെ ലോകത്തേക്ക് വിട്ടില്ല.
തണുപ്പും ഇരുട്ടും പുറത്തു കാത്തു നില്പ്പാണെങ്കിലും ഉറക്കം പുതപ്പിനുള്ളില്‍ സൂര്യജിത്തിനു ഭദ്രമാണ്.
“താങ്കള്‍ വിളിക്കുന്ന സബ്സ്ക്രൈബെര്‍ പരിധിക്കു പുറത്താണ്…….”
ഒച്ച കേട്ട് സൂര്യജിത്ത് ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോള്‍ 3500classic ല്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന സര്‍വീസ് വോയിസ്. സമയം നോക്കിയപ്പോള്‍ 4.30 കഴിഞ്ഞിരിക്കുന്നു.
“ദൈവമേ…. എന്‍റെ ഫോണില്‍ അലാറം അടിച്ചത് ഞാന്‍ അറിഞ്ഞില്ല കേട്ടതുമില്ല … ഈ ശരത്തിന്‍റെ കാര്യം. ഇതുകൊണ്ട് ഇങ്ങനെയൊരു കാര്യമുണ്ടായല്ലോ”
എഴുന്നേറ്റുപോയി റിനുവിനെ വിളിക്കുമ്പോഴും 3500classic ല നിന്നും
“താങ്കള്‍ വിളിക്കുന്ന നമ്പര്‍ പരിധിക്കു പുറത്താണ്…….”
ഉയര്‍ന്നു കേള്‍ക്കാം.. അതിനൊപ്പം കാണാം,ആ വെളിച്ചത്തില്‍ ചലിക്കുന്ന ശരത്തിന്‍റെ വിരലുകളും പ്രണയദിനം കാത്തിരിക്കുന്ന അവന്‍റെ സ്വപ്നങ്ങളെയും….
റിനു വിനെ വിളിച്ചുണര്‍ത്തി വീണ്ടും സൂര്യജിത്ത് പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കൂടെ തക്കംപാര്‍ത്തിരുന്ന തണുപ്പും ““താങ്കള്‍ വിളിക്കുന്ന സബ്സ്ക്രൈബെര്‍ പരിധിക്കു പുറത്താണ്…….” ശബ്ദവും..
Popularity: 2% [?]
Related posts:
2 Responses to “പ്രണയദിനം പരിധിക്ക് പുറത്താണ്.”
Trackbacks/Pingbacks
- Tweets that mention പ്രണയദിനം പരിധിക്ക് പുറത്താണ്. | CeTly L!ve - College of Engineering Thalassery Live -- Topsy.com - [...] This post was mentioned on Twitter by CeTly L!ve and Campus Blogs, Hari krishnan . Hari krishnan said: പ്രണയദിനം ...





I couldn’t have wrote better than this dude
you’ve written so clearly about even th smallest details, its like everything is happening again…
Good!…. first time meeting a character with my name.