• Share

മുത്തശ്ശി

“താനിപ്പോള്‍ എവിടെത്തി?”

TOWNല്‍”

“പടിഞ്ഞാറില്ലത്തെ മുത്തശ്ശി…………..”

“മരിച്ചോ?”

“ഹ്മ്…… നീ ഇവിടേയ്ക്ക് വന്നോളു………..”

“ശരി…”

ഞാന്‍ നേരെ വീട്ടിലേയ്ക്ക് പോയി, ബാഗോക്കെ എടുത്തു അവിടെയ്ക്ക് പോവാന്‍ തോന്നിയില്ല. വീട്ടില്‍ എത്തിയപ്പോള്‍ അച്ഛന്‍ അവിടെ ഉണ്ടായിരുന്നു. “വേഗം ഇല്ലത്തേയ്ക്ക് വരണോ?” ഞാന്‍ ചോദിച്ചു, “നീ സാവധാനം വന്നാല്‍ മതി……”

ഞാന്‍ കുളിയൊക്കെ കഴിഞ്ഞു പടിഞ്ഞാറില്ലത്തേയ്ക്ക് പുറപ്പിട്ടു. അന്തരീക്ഷം വളരെ ശോക മൂകമായിരുന്നു…… അകത്തേയ്ക്ക് കയറി,എനിയ്ക്ക് പ്രത്യേകിച്ചു സങ്കടം ഒന്നും തോന്നിയില്ല. ചിരിയ്ക്കാത്ത മുഖവുമായി ഞാന്‍ നടുവിലെ അകത്തേയ്ക്ക് കടന്നു,അവിടെ മുത്തശ്ശിയെ കിടത്തിയിരിയ്ക്കുന്നു. അമ്മയുടെ നിര്‍ദേശ പ്രകാരം ഞാന്‍ മുത്തശ്ശിയെ നമസ്കരിച്ചു. എല്ലാവരുടെ മുഖത്തും ദുഃഖ ഭാവം. എനിയ്ക്ക് അപ്പോള്‍ പോട്ടിചിരിയ്ക്കാനാണ് തോന്നിയത്, കാരണം ഓസ്കാര്‍ ജേതാക്കളെ വരെ തോല്‍പ്പിയ്ക്കുന്ന വിധത്തിലായിരുന്നു പലരുടെയും അഭിനയം. ചിലര്‍ നാമം ജപിയ്ക്കുന്നു,മരിച്ച മുത്തശ്ശിയെ ഇപ്പോള്‍ ജീവിപ്പിയ്ക്കും എന്നതുപോലെ എന്തോ വല്യ കാര്യം ചെയ്യുന്ന ഭാവമാണ് അവരുടെ മുഖത്ത്. അവിടെ നിന്നും എളുപ്പം രക്ഷപെട്ടാല്‍ മതി എന്നായി എനിയ്ക്ക്. ഞാന്‍ വേഗം വടക്ക് ഭാഗത്തേയ്ക്ക് പോയി,അവിടെ കുട്ടിപ്പടകള്‍ ബഹളംവച്ചു കൊണ്ടിരിയ്ക്കുന്നുണ്ടായിരുന്നു. MIXTURE കിട്ടാനായി വാശി പിടിയ്ക്കുന്ന അഞ്ചു, ഓടികളിയ്ക്കുന്ന ഉണ്ണിയും കുഞ്ഞുവും. ഒക്കെകൂടെ നല്ല മനസമാധാനം പ്രധാനം ചെയ്യുന്ന അന്തരീക്ഷം.അപ്പുറത്തെ നിശബ്ദമായ അന്തരീക്ഷത്തെക്കാള്‍ എനിയ്ക്ക് മനസമാധാനം നല്‍കിയത് പിറകുവശത്തെ ശബ്ദാന്തമുഖരിതതമായ അരീക്ഷമായിരുന്നു.

മുത്തശ്ശിയെ ചിതയിലെയ്ക്ക് എടുക്കുന്നതിനു മുന്‍പ് പുറത്ത് മുറ്റത്തുകൊണ്ടുപോയി കിടത്തി, അപ്പോള്‍ കുഞ്ഞുവിന്‍റെ വക ചോദ്യം. “എന്താ മുത്തശ്ശിയെ കത്തിയ്ക്കാത്തത്?”

“ഇപ്പോള്‍ കൊണ്ട് പോവും.” അവരുടെ മുത്തശ്ശി മറുപടിപറഞ്ഞു.

അടുത്ത നിമിഷം വന്നു ഉണ്ണിയുടെ സംശയം,

”ആരാണ് മുത്തശ്ശിയെ കൊന്നത്?”

മറുപടി ആരും പറഞ്ഞില്ല. പക്ഷെ പലരുടെയും മനസ്സില്‍ മറുപടി ഉണ്ടായിരുന്നു. അത് ഇങ്ങനെ ആയിരുന്നു. “പണം ആളെ കൊല്ലിയാണ്………”

അയാള്‍

“ചിറ്റേ, ഇതെങ്ങനെയാ കളിയ്ക്ക?”

ഏതോ ഒരു മൂലയില്‍ നിന്നും ഒരു ജോഡി കാന്തം എടുത്തുകൊണ്ടുവന്നു ഉണ്ണി ചോദിച്ചു. ഞാന്‍ അതിനിടയില്‍ വിരല്‍ വച്ചു രണ്ടു കാന്തവും മുകളിലേയ്ക്ക് എറിഞ്ഞു.

“ക്ര്ര്ര്ര്ര്ര്ര്ര്ര്ര്‍……..”

അത് ഒന്നിച്ചു ചേര്‍ന്ന് താഴേയ്ക്ക് വീണു. അവനു സന്തോഷമായി. അത് സയത്വമാക്കാന്‍ വേണ്ടി പരിശ്രമം ആരംഭിച്ചു. ആ കാന്തങ്ങള്‍ അയാളുടെ ഓര്‍മ്മകളെ ഉണര്‍ത്തി. അയാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, അയാള്‍ ആരാണെന്നു പോലും എനിയ്ക്കറിയില്ല. പക്ഷെ ആ യാത്രയ്ക്ക് ശേഷം കുറെ ദിവസം അയാളെ കുറിച്ചോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടിടുണ്ട്.

ഞാന്‍ എന്‍റെ ഒരു ചേട്ടന്‍റെ കല്യാണത്തിനു പങ്കെടുക്കാനാണ് ഗുരുവായൂരെയ്ക്ക് പോയത്. അവിടെ എത്തിയത് മുതല്‍ എനിയ്ക്ക് ആ യാത്ര വെറുതെയാണെന്ന തോന്നല്‍ ഉടലെടുത്തു. ആരും കൂട്ടില്ലയിരുന്നു. എല്ലാവരും വല്യ വല്യ ഭക്തന്മാര്‍. വൈകീട്ടാണ് ഞങ്ങള്‍ അവിടെ എത്തിയത്. എല്ലാവരും കുളികഴിഞ്ഞു ഭഗവാനെ കാണാന്‍ പോയി. ഞാന്‍ പുറത്ത് അച്ഛനോട് ആഗോള കാര്യങ്ങള്‍ ചര്‍ച്ചചെയ്തു നിന്ന്. ആ യാത്രയില്‍ ഞാന്‍ മൂപ്പരെ കാണാന്‍ അമ്പലത്തില്‍ കയറിയില്ല. കൂടെയുണ്ടായിരുന്ന മറ്റു ഭക്തജനങ്ങള്‍ എല്ലാം രാവിലെ നേരത്തെ എഴുന്നേറ്റു വാകച്ചാര്‍ത്ത് തൊഴാന്‍ പോയി. ഞാന്‍ അവിടെ കിടന്നുറങ്ങി. ഉണര്‍ന്നപ്പോള്‍ എഴുന്നേറ്റു, ഒരു കുളി പാസ്സാക്കി അച്ഛന്‍റെ കൂടെ ചേട്ടനെ കാണാന്‍ പുറപ്പിട്ടു. കല്യാണം ഒക്കെ ബഹുരസമായിരുന്നു, അന്ന് നല്ല തിരക്കുണ്ടായിരുന്നു. ഞാനും എന്‍റെ ഒരു ചേച്ചിയും ആ തിരക്കില്‍ പെട്ടുപോയി. ഞങ്ങള്‍ തിരക്കിലൂടെ ഒഴുകിയെത്തിയ മണ്ഡപത്തില്‍ വച്ചായിരുന്നു ചേട്ടന്‍റെ കല്യാണം, അതുകൊണ്ട് നന്നായി കണ്ടു.

ഞങ്ങള്‍ വേഗം അവിടെനിന്നും പുറപ്പിടാന്‍ വിചാരിച്ചതായിരുന്നു, പക്ഷെ കുറച്ചു വൈകി. RAILWAY STATIONല്‍ എത്തിയപ്പോള്‍ പല ട്രെയിനുകളും വൈകിയാണ് ഓടുന്നത് എന്ന് മനസിലായി. ഞങ്ങള്‍ ആദ്യം വന്ന ട്രെയിനില്‍ തന്നെ കയറാന്‍ തീരുമാനിച്ചു. ട്രെയിന വന്നു. എല്ലാവരും ഒരു ഡോറിന്‍റെ അടുത്ത് നിന്നപ്പോള്‍ അച്ഛന്‍ മറ്റൊരു ഡോറിലൂടെ കയറി, ഞാനും അവിടെയ്ക്കൊടി… കയറിയപ്പോള്‍ സീറ്റൊക്കെ ഉണ്ട്. ഞങ്ങള്‍ ഓരോ സ്ഥലത്തായി കയറിയിരുന്നു. വണ്ടി നീങ്ങി.

1

2

3

പെട്ടന്ന് വണ്ടി നിന്നു. ഒന്ന് രണ്ടു പേര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. അപ്പോള്‍ SIDE SEATല്‍ ഇരുന്ന ചേച്ചി പറഞ്ഞു, “ആര്‍ക്കോ എന്തോ പറ്റിയിട്ടുണ്ട്, PLATFORMല്‍ നിന്ന ചിലര്‍ എന്തോ കണ്ടു പേടിച്ചതു പോലുണ്ട്…..” “ആരോ ട്രെയിനിന്‍റെ അടിയില്‍ പെട്ടു…………….”

“കഴിഞ്ഞു, തോലിയൊക്കെ ഉരിഞ്ഞുപോയി……………”

അപ്പോഴേയ്ക്കും കാര്യങ്ങള്‍ ഏകദേശം വ്യക്തമായിരുന്നു, ആരോ ഒരാള്‍ വണ്ടിയില്‍ ഓടികയാറാന്‍ നോക്കിയതാണ്, കൈ വിട്ടു അയാള്‍ പോയത് മരണത്തിലേയ്ക്ക്. അതും കുറച്ചു മുന്‍പേ ഞാന്‍ കയറിയ അതെ ഡോറിലൂടെ. ഒരു മനുഷ്യന്‍റെ ശവം ഞാന്‍ ഇരിയ്ക്കുന്ന ബോഗിയ്ക്ക് താഴെ ഉണ്ടെന്ന പരമാര്‍ത്ഥം എന്നെ ഒരേ സമയം ഭയപെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്തു.

വണ്ടി ഒന്ന് പിന്നോട്ടെടുത്തു ആ BODY അവിടെ ഉപേക്ഷിച്ചു ലക്ഷ്യത്തിലയ്ക്ക് നീങ്ങി. കുറ്റിപ്പുറം തൊട്ടു തലശ്ശേരി വരെ ഞാന്‍ അയാളുടെ അവസാന നിമിഷങ്ങളെ കുറിച്ചു ചിന്തിയ്ക്കുകയായിരുന്നു, വണ്ടിയുടെ അടിയിലെയ്ക്ക് വീഴുമ്പോള്‍ അയാള്‍ ആരെ കുറിച്ചായിരിയ്ക്കും ചിന്തിച്ച്ചിരിയ്ക്കുക? എന്തൊക്കെ ചിന്തകള്‍ അപ്പോള്‍ മനസിലൂടെ കടന്നു പോയിട്ടുണ്ടാവും? ഞാന്‍ ആ സ്ഥാനത്ത് വണ്ടിയ്ക്കുള്ളിലെയ്ക്ക് പോകുന്നതയിപ്പോലും എനിയ്ക്ക് തോന്നി.

തലശ്ശേരി വണ്ടിയിറങ്ങിയപ്പോള്‍ ഞാന്‍ സ്ത്രീ മഹാജനങ്ങളുടെ കൂടെ നടക്കാതെ അച്ഛന്‍റെ കൂടെ നടക്കാന്‍ തീരുമാനിച്ചു. കാരണം അമ്മയോക്കെ ആ മരണത്തെ കുറിച്ചു ചര്‍ച്ച നടത്തുകയായിരിയ്ക്കും. അച്ഛനും മറ്റുള്ളവരുമായിഅതെ കാര്യം തന്നെ സംസാരിയ്ക്കുന്നത് കേട്ടപ്പോള്‍, ഞാന്‍ രണ്ടിലും പെടാതെ ഏകയായി അവര്‍ക്കിടയിലൂടെ നടന്നു, അപ്പോള്‍ എന്‍റെ മനസ്സില്‍ ജീവിതത്തിലേയ്ക്ക് ചാടികയറാന്‍ ശ്രേമിച്ചപ്പോള്‍ കൈ വിട്ടു അഗാധങ്ങളില്ലെയ്ക്ക് വീഴുന്ന ഒരു അപരിചിതന്‍റെ രൂപം തളിഞ്ഞു വന്നു…..


Popularity: 5% [?]

Related posts:

  1. അച്ഛന്‍റെ കൂടെ ഒരു യാത്ര………
  2. Thonnivasi
  3. Velutha Poocha
  4. 1/2 santhosham + ½ sangadam = 1 FULL DAY
  5. നേതാജി

Author:

Sahana Chandran has written 27 awesome articles for us.

No Responses to “മരണം: രണ്ടനുഭവങ്ങള്‍…………”

Trackbacks/Pingbacks

  1. Tweets that mention മരണം: രണ്ടനുഭവങ്ങള്‍………… | CeTly L!ve - College of Engineering Thalassery Live -- Topsy.com - [...] This post was mentioned on Twitter by CeTly L!ve, Campus Blogs. Campus Blogs said: CeTly Live - മരണം: രണ്ടനുഭവങ്ങള്‍………… ...

Leave a Reply

*