• Share

ചോദ്യം…!

എന്തും വില്‍ക്കാം എന്ന് നീ പറഞ്ഞല്ലോ..

നിനക്ക് നിന്‍റെ കണ്ണുകള്‍വില്‍ക്കാം,

കാഴ്ചയെ വില്‍ക്കാമോ?

കാഴ്ച്ചപ്പാടിനെയോ…?

നിന്‍റെ മനസ്സ് വില്‍ക്കാം,

മനസ്സാക്ഷിയെ വില്‍ക്കാമോ?

ചിന്തയെയോ…?

നിന്‍റെ കൈകള്‍വില്‍ക്കാം,

പ്രവൃത്തിയെയോ ? കര്‍മ്മത്തെയോ ?

ചെവികള്‍വില്‍ക്കാം,

കേള്‍വിയെയോ ?

നിനക്ക് നിന്‍റെ,

ഹൃദയം,രക്തം,ശുക്ലം,…എന്തും….

നിന്നെത്തന്നെയും വില്‍ക്കാം…

വാങ്ങാന്‍ആളുണ്ടാവാം..

അമ്മയെ വിറ്റാലും,

ഗര്‍ഭപാത്രം വിറ്റാലും,

മാതൃത്വം വില്‍ക്കാമോ..?

ഇല്ലെന്നു നീ പറയുമ്പോള്‍,

എനിക്ക് തോന്നുന്നു..

ആശ്വാസത്തിനു വകയുണ്ടെന്നു !

ഇനി ഒന്ന് ചോദിച്ചോട്ടെ,

നീ ഇന്നലെ വാങ്ങിയ,

നന്മയുടെ മണമുള്ള,

ആ നനുത്ത,

സ്വപ്നത്തിന് എന്താണ് വില ?

എനിക്കും വാങ്ങാനാ..

Popularity: 3% [?]

Related posts:

  1. ചുറ്റുപാടുകള്‍

Author:

-∞ www.nistuL.in ∞+

Nisthulan V K has written 30 awesome articles for us.

4 Responses to “chodyam…!”

  1. keep it up nisthul….

  2. da nistule…nee puli anallo mone…..keep gng broth…

  3. @Abhi.
    Thank u bro.
    Keep Reading..
    iBlog@: http://www.nistuL.in

Leave a Reply

*