01-02-2011 നു കോളേജില്‍ വച്ച് മത്സരത്തിനായി എഴുതപ്പെട്ടത്.
ചുവപ്പ്.
വെളുത്ത ചുവരില്‍,
ആണിയടിക്കപ്പെട്ട കലണ്ടറിലെ അലസമായ അവധിയല്ല എനിക്ക് ചുവപ്പ്.
ചരിത്രപാഠപുസ്തകത്തിലെ
നരച്ച ഏടുകളില്‍ നാം കണ്ട
ഇരുണ്ട പോര്‍വിളികള്‍ മാത്രമല്ല എനിക്ക് ചുവപ്പ്.
എന്‍റെ നാലറകളില്‍ നിറഞ്ഞുനിന്ന-
പനിനീര്‍പ്പൂവ്,
പെങ്ങളുടെ നെറ്റിയില്‍ നിന്ന് മായ്ച്ചുകളയപ്പെട്ട-
സംരക്ഷണ,
ചവുട്ടിനിന്ന മണ്ണ് ഊര്‍ന്നുപോവുമ്പോള്‍
നിയമകര്യാലയങ്ങളില്‍, ഞങ്ങളുടെ പ്രതീക്ഷകളെ
കെട്ടിവലിച്ച ചുവപ്പുനാടകള്‍..
എന്‍റെ പച്ചഞരമ്പിന്‍റെയുള്ളില്‍
പ്രതിരോധത്തിന്‍റെ അടിയൊഴുക്കുണ്ടെന്ന്
തിരിച്ചറിഞ്ഞനാളില്‍,
ഒരു പുലരാത്ത നേരത്ത്,
ഇരുട്ടിന്‍റെ ഇടങ്ങളെ ഭയപ്പെടുത്തിഒരു മേഘഗര്‍ജ്ജനമായി അത് വെളിപ്പെട്ടു.
ഇന്ന്,
ചുവപ്പെനിക്ക് ഒരു നിലപാടാണ്.
Posted at :www.nistul.in/chuvappu
Popularity: 2% [?]
Related posts:
- ഇളം വെയിലിനോടെനിക്കിഷ്ടം (Ilam veyilinod enikk ishtam)
- YAATHRIKAN [യാത്രികന്‍]
- Oru Kannuneermaniyude ormaykke
- Velutha Poocha
- December 1
2 Responses to “chuvappu”
Trackbacks/Pingbacks
- Tweets that mention Chuvappu,red,kadhitha | CeTly L!ve - College of Engineering Thalassery Live -- Topsy.com - [...] This post was mentioned on Twitter by Campus Blogs, CeTly L!ve. CeTly L!ve said: chuvappu http://goo.gl/fb/ro3ry [...]






good work
@Rachna
Thank u..