• Share

Reposting from blog.nijumohan.com

ഇന്ന് ഡിസംബര്‍ 1. ഞാന്‍ അവളോട്‌ മനസ്സില്‍ ഉള്ളത് തുറന്നു പറയാന്‍ തീരുമാനിച്ച ദിവസം. ഇന്ന് എല്ലാ കാര്യത്തിനും ഒരു തീരുമാനം ഉണ്ടാക്കണം. കുറെ കാലം ആയി മനസ്സില്‍ ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിക്കുന്നു. ഇന്നത്തോടെ എല്ലാം കൂടെ ഒരു ട്രാക്കില്‍ പോകണം, ഇല്ലേല്‍ അടുത്ത ജങ്ക്ഷനില്‍ വച്ച് നമുക്ക് പിരിയാം.

ഞാന്‍ ഇപ്പോഴും അവളെ കാണാറുള്ള ആ വഴി വക്കില്‍ കാത്തു നിന്നു. അവളെ കാണുമ്പോള്‍ ഇപ്പോഴും ഒന്ന് രണ്ടു ഹാര്‍ട്ട്‌ ബീറ്റ് മിസ്സ്‌ ആകാറുണ്ട്. ഇന്ന് ഞാന്‍ എങ്ങനെ കാര്യങ്ങള്‍ പ്രേസന്റ്റ് ചെയ്യും അത് പോലെ ഇരിക്കും കാര്യങ്ങളുടെ കിടപ്പ്. എനിക്ക് കാര്യം പറയാന്‍ ആകെ കിട്ടുക രണ്ടു മിനിറ്റ് ആണ്, എലവേറ്റര്‍ പിച്ചുമായി ഒരു ഇന്‍വെസ്റ്ററെ  കാണാന്‍ പോകുന്ന ഫീലിംഗ് ആയിരുന്നു എനിക്ക്. പ്രേസന്റെഷന്‍ കലയില്‍ ഉസ്താദ് ആയ സ്റ്റീവ് ജോബ്സിനെ മനസ്സില്‍ വിചാരിച്ചു ഞാന്‍ അവളെ കാത്തിരുന്നു. എന്തൊക്കെ പറയണം എന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍, 9:55നു യുനിവേര്‍സിടി എക്സാമിന് കേറാന്‍ പോകുമ്പോള്‍ ഉണ്ടാകുന്ന ഒരു ടൈപ്പ് ടെന്‍ഷന്‍. ഇനി എല്ലാം വരുന്നിടത്ത് വച്ച് കാണാം , അവളും അവളുടെ ഫ്രണ്ടും വരുന്നുണ്ട്.
ഞാന്‍ അവളുടെ ഫ്രണ്ടിനോട് പറഞ്ഞു. “എക്സ്കുസ് മി, എനിക്ക്  ഇവളോട്‌ ഒരു കാര്യം പറയാന്‍ ഉണ്ട് “.

അവള്‍ മുഖത്ത് ഒരു ഭാവഭേധവും ഇല്ലാതെ എന്നെ നോക്കി. ഇത് അവള്‍ പ്രതീക്ഷിച്ചിരുന്നോ ആവോ? അവളുടെ ഫ്രണ്ട് മാറി നിന്നു.

കുറച്ചു കാലം ആയി ഒരു കാര്യം പറയണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് .” അവളുടെ കണ്ണുകള്‍ ഒന്നു വിടര്‍ന്നു, അവള്‍ ഒരു ചോദ്യഭാവത്തില്‍ എന്നെ നോക്കി.

ഞാന്‍ അവളുടെ കണ്ണില്‍ നോക്കി പറഞ്ഞു “എനിക്ക് നിന്നെ ഇഷ്ടമാണ്. ഇത് ഒരു ക്യാമ്പസ്‌ പ്രണയം ആയി കൊണ്ട് പോകാന്‍ എനിക്ക് താല്‍പര്യവും  സമയവും ഇല്ല, ഞാന്‍ സീരിയസ് ആണ് . എനിക്ക് ഒന്നു സെറ്റില്‍ ആകാന്‍ കുറച്ചു സമയം വേണം. നിനക്ക് ഇന്റെരെസ്റ്റ്‌ ഉണ്ടെങ്കില്‍ ഞാന്‍ സെറ്റില്‍ ആയാല്‍ എന്റെ അച്ഛനെയും അമ്മയെയും നിന്റെ വീട്ടിലേക്കു  കല്യാണ ആലോചനയും ആയി പറഞ്ഞു വിടാം…” ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ആണ് എനിക്ക് ശ്വാസം നേരെ വീണത്‌.

ആകെ ഒരു ശ്മശാന മൂകത.

അവള്‍ പറഞ്ഞു “വീട്ടുകാര്‍ പറയുന്ന ആളെ മാത്രമേ ഞാന്‍ കല്യാണം കഴിക്കു…”.

നിനക്ക് ഞാന്‍ കല്യാണ ആലോചനയുമായി വരുന്നതില്‍ ഇന്റെരെസ്റ്റ്‌ ഉണ്ടോ എന്നാ ഞാന്‍ ചോദിച്ചത്, ബാക്കി അവര്‍ തീരുമാനിക്കട്ടെ . സമയം എടുത്തു ആലോചിച്ചിട്ട് പറഞ്ഞ മതി, എനിക്ക് തിരക്കില്ല, പക്ഷെ ഇന്റെരെസ്റ്റ്‌ ഇല്ലെങ്കില്‍ പെട്ടെന്ന് പറഞ്ഞാല്‍ നല്ലത്,എനിക്ക് എന്‍റെ പണി നോക്കി പോകാമല്ലോ” – ഞാന്‍ നയം വ്യക്തമാക്കി

അവള്‍ ഒന്നു ആലോചിച്ചിട്ട് പറഞ്ഞു {തുടരും..}

Popularity: 4% [?]

Related posts:

  1. നഷ്ടം
  2. രുധിരം
  3. Oru Kannuneermaniyude ormaykke
  4. കറുത്തകുപ്പിവളകള്‍
  5. Kaathirippu

Author:

2004-2008 ECE

Admin, Blogger, Entrepreneur, Wanderer, Lives in internet; Loves Travelling, Wordpress, Unconferences, Twitter, Facebook and much more...

http://www.nijumohan.com

Niju Mohan has written 137 awesome articles for us.

20 Responses to “December 1”

  1. അവള്‍ ഒന്നു ആലോചിച്ചിട്ട് പറഞ്ഞു: “എത്ര സപ്പ്ളി ഉണ്ട്?” ;)
    nice post dear. :)

    • Thanks.

      സപ്ലി ഉണ്ടെങ്കിലും ക്ലിയര്‍ ആയാല്‍ ഞാന്‍, ഞാന്‍ തന്നെ ആയിരിക്കും. I think we should look for someone who will accept you the way you are :D . എന്‍റെ നമ്പറും വരും ;)

  2. She’ll say yes bro… Where else she can find a rare blend like u? ;) still if she didn’t choose u, it’ll be a mistake she’s doin… A mistake to herself…

  3. Waiting for the next part…:-)

  4. indu prakash says:

    അവള്‍ എന്ത് പറഞ്ഞു ??
    we r waiting..

  5. Indu Prakash says:

    All the best :-)

  6. Vegam chodiykkane Nijuetta…. ;-)

  7. ആഹാ…
    ഞാന്‍ ഈ പോസ്റ്റ്‌ ഇപ്പോളാ കാണുന്നെ..
    NijuEtta..കലക്കി..
    എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല…വേഗം ബാക്കിയും പോസ്റ്റു..
    :-D

    ഇത് ഒരുമാതിരി,വിശ്വസാഹിത്യ മാല-നോവല്‍ ഒക്കെ വായിച്ചു…
    കാത്തിരിക്കുംപോലെ ഉണ്ട്..
    മാജിക്‌-മാലുവിനെ അവര്‍ എന്ത് ചെയ്തു..?!!!!
    ;-)
    Rply fast!!

    • കേരളത്തിലെ പ്രശസ്ത നോവലിസ്റ്റ്‌ സാഗര്‍ കോട്ടപ്പുറം പറഞ്ഞ പോലെ “അടുത്ത ലക്കം വരെ വായനക്കാരെ പിടിച്ചു നിര്‍ത്താന്‍ ഇത് മതി

  8. എന്താ നിജൂ എല്ലാരേം എത്രകാലം wait ചെയ്യിക്കാനാ plan??? :)
    anyway an interesting variety post :)
    me too waiting for the next part :)

  9. Seems like the next part won’t come out. The story ends there; unless and otherwise a miracle happen, which is not likely under the circumstances.

    ഒന്നും മനസ്സിലായില്ല അല്ലെ, എനിക്കും :D

    • ഒരിക്കല്‍ നിന്റെ ഹൃദയം തേടി അലഞ്ഞു ഞാന്‍ . പിന്നെ അത് മനസിലാക്കാനും.
      രണ്ടും നടക്കാഞ്ഞിട്ട്‌ പിന്നീട് ഞാന്‍ , എന്നും മാറി കൊണ്ടിരിക്കുന്ന നിന്റെ മേല്‍വിലാസം കണ്ടുപിടിച്ചു.
      അതിലേക്ക് ഞാന്‍ February 14 എഴുതി പോസ്റ്റ്‌ ചെയ്യും.:)

      ഒന്നും മനസ്സിലായില്ല അല്ലെ, എനിക്കും. ;)

    • എന്തോ കുത്തി പറഞ്ഞതാണെന്ന് മനസ്സിലായി. :D

Leave a Reply

*