നാട് :
തറിയുടെയും തിറയുടെയും (പിന്നെ കൂതറയുടെയും) നാടായ കണ്ണൂരിലെ ,മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയാലും മട്ടന്നൂര്‍ ശിവദാസനാലും പ്രസിദ്ധമായ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ പരിയാരം എന്നാ ചെറിയേ…ഒര് സ്ഥലത്താണ് ന്‍റെ വീട്..നാട്ട്‌കാരായ നാട്ടുകാരൊക്കെ …ന്നെ, കുഞ്ഞാറ്റ എന്ന് വിളിക്കും ! ഈ പേര്..ഞാന്‍ തന്നെ എനിക്ക് ഇട്ടതാണ്‌ട്ടാ…
മട്ടന്നുരിനെക്കുറിച്ച് പറയാനാനാണ്..എന്ന് വച്ചാല്…
ഒര് ടൌണില് വേണ്ടത് എല്ലാം അവിടേണ്ട് ! അതായത്…
ഒര് വിദേശമദ്യഷാപ്പ് , ഒര് കള്ളുഷാപ്പ്,ഒര് അമ്പലം,ഒര് പള്ളി,മറ്റൊരു കുരിശുപള്ളി,കണ്ടമാനം… ഹോട്ടലും ജ്വല്ലറിയും ബേക്കറിയും, പിന്നേ…
ബാര്‍…ബാര്‍ബ ര്‍ ഷാപ്പ്…മീഞ്ചന്ത…കോളേജ്…ഇത് രണ്ടും അടുപ്പിച്ച് പറഞ്ഞത് മനപ്പൂര്‍വമാണ് കേട്ടോ..അത് പോലെ..നേരത്തെ പറഞ്ഞ കള്ളുഷാപ്പ് ഉം പിന്നെ അമ്പലവും…മനുഷന്മാര് ഒത്തൊരുമയോടെ നിക്കണ രണ്ടുസ്ഥലങ്ങലാനല്ലോ ഇത് രണ്ടും …!
ആ കഴിഞ്ഞില്ല…പിന്നെ…ഗവ : ആസ്പത്രി , മറ്റേ ആസ്പത്രി, മുക്കിനു മുക്കിനു ടവര്..ATM..Gas ഏജന്‍സി..നെടു നീളന്‍ മരങ്ങള്…അയിന്റെ മോളില്..പകല് മൊത്തം ഉറങ്ങണ വവ്വാല് , ഞമ്മള ബാശേല് പറഞ്ഞാ…കടവാതില് ! (ഇത് ഞമ്മള മട്ടനുരിന്റെ മാത്രം പ്രത്യേകതയാട്ടാ..)
ഒര് പ്രശ്നം മാത്രം ! രണ്ട് ടാക്കിസ് ഉണ്ടായിരുന്നത് രണ്ടും പൂട്ടി !!
ആയിനെന്താ..ഇഷ്ടംപോലെ CD എറക്കുന്നുണ്ടാല്ലാ എന്നാണെങ്കില്‍…”ടാക്കിസ്ന്നു വലിക്കണ സുഖം…കിട്ട്യോടാ കുണ്ടാ..ന്നു ചോദിക്കും”..കുമാരേട്ടന്‍ !
മട്ടനുരിനു ഞങ്ങള് കൊടുത്ത പേര് ‘ചക്കര പന്തല്‍ ‘ എന്നാണ് !
ശേര്യായ ചക്കരപ്പന്തല് ….! അതിനെക്കുറിച്ച് ഇനി എഴുതാം..
നിങ്ങക്ക് ന്‍റെ മട്ടന്നൂര് ഇഷ്ടപ്പെട്ടെന്കീ…comment എഴുതണേ…
“ നിജു ഏട്ടാ…ഞാന്‍ തൊടങ്ങീ ട്ടാ…
കത്തിയടി നിര്‍ത്തു നിസ്തു ന്ന് മാത്രം ആരും പറയരുത്….”
Popularity: 3% [?]
No related posts.
2 Responses to “എന്‍റെ നാട് :”





I won’t stop you…
I hope you win the http://www.cetlylive.com/blogging-contest-is-on/. All the best…
Thank You