CLASS NOTE S1S2 – IT

കഴിഞ്ഞ ജന്മത്തിലെ ശത്രുക്കള്‍ ഈ ജന്മത്തില്‍ മക്കളായി വരുമെന്ന് കേട്ടിടുണ്ട്.എന്നാല്‍ സാരുമാരായി വരുമെന്ന് ഇപ്പോള്‍ മനസിലായി..കാരണം ഇത് ഫിസിക്സ് ക്ലാസ് ആണ് .ഈ പിരീഡില്‍ മിക്കവര്‍ക്കും രണ്ടേ രണ്ടു പണിയെ ഉണ്ടാവാറുള്ളൂ…ഒന്ന് അട്ടെന്ടെന്‍സ് പറയുക.., രണ്ടു സര്‍ പറയുന്ന തമാശക്ക് തന്നാലാവും വിധം ചിരിച്ചു സഹായിക്കുക..പക്ഷെ എന്താണെന്നറിയില്ലാ,സാറിന്‍റെ ശബ്ദം രണ്ടു ബെഞ്ചിനപ്പുരം വരില്ലാ..അതിനാല്‍ പുറകു ബെഞ്ചില്‍ ഇരിക്കുന്നവര്‍ക്ക് ഒരു നിശബ്ദ ചലച്ചിത്രം കാണുന്നത് പോലെയാണ് ഈ ക്ലാസ്..എത്ര പതുക്കെ ആയാലും സാറിന്‍റെ തമാശ ആദ്യം കേള്‍ക്കുന്നത് അഭിഷേക് ആയിരിക്കും…അവന്‍റെ അലര്‍ച്ച കേട്ടാല്‍ മാത്രമേ, സാറ് തമാശ പറഞ്ഞൂന്ന് മുന്‍ ബെഞ്ചിലെ പ്രമാണിമാര്‍ക്ക് മനസിലാവൂ…പിന്നെ ഒരു ഹൂങ്ങാരമാണ് ക്ലാസില്‍.. കുണ്ടൂര്‍ മല മുഴുവന്‍ വിറങ്ങലിച്ചു പോവും…ഈ ബഹളത്തിനിടയില്‍ മാത്രമാണ് പലരുടെയും നിദ്രയ്ക്കു അല്പം തടസം നേരിടുന്നത്….അങ്ങനെ ഒരു ബഹളത്തിനിടയിലാണ് എനിക്ക് സ്വബോധം വീണു കിട്ടിയത്..
” ദൈവമേ …ഞാന്‍ ഇന്ന് അറ്റെന്ടെന്‍സ് പറഞ്ഞിരുന്നോ…??? “–എത്ര ആലോചിച്ചിട്ടും ഓര്‍മ വരുന്നില്ല….ഞാന്‍ അടുത്തിരുന്ന നമ്പൂരിയെ തോണ്ടി വിളിച്ചു…”എടാ, ഞാന്‍ ഇപ്പൊ അറ്റെന്ടെന്‍സ് പറഞ്ഞോ…? ” ..ഉച്ചക്ക് കാന്റിനില്‍ നിന്ന് ബിരിയാണി കഴിക്കണോ പൊറോട്ട കഴിക്കണോ എന്നാ കന്ഫുഷ്യനില്‍ ആയിരുന്ന നമ്പൂരി എന്‍റെ ചോദ്യം കേട്ട് അന്തം വിട്ടു പോയി…വേറൊന്നുമല്ല ഇത് പോലൊരു സംശയം തന്നെ ആയിരുന്നു അവനും, താന്‍ അറ്റെന്ടെന്‍സ് പറഞ്ഞോ എന്ന്..!!കഴിഞ്ഞ പിരീഡില്‍ മതസ് മിസ്സ്‌ നെ കണ്ട ഓര്‍മയോക്കെ ഉണ്ട് ..പിന്നെ ഒരു ശൂന്യത …”എനിക്ക് തോനുന്നു.., നമ്മള്‍ രണ്ടു പേരും കുറച്ചു നേരമായി ഉറക്കമാണെന്ന്… ” മതസ് നോട്ട് അടച്ചു വച്ച് കൊണ്ട് വളരെ ഔപചാരികമായിട്ടാണ് അവനതു പറഞ്ഞത്…”ഛെ..,!!!ആകെ കൂടെ, ഈ അട്ടെന്ടെന്സിനു വേണ്ടിയ ഇവിടെ ഇരിക്കുന്നെ..എന്നിട്ടും…”പേന കറക്കുന്നിതിനിടയില്‍ അവന്‍ പിറുപിറുത്തു….
വേറെ പണിയൊന്നും ഇല്ലാത്തതു കൊണ്ട് വെറുതെ ഒന്ന് മുന്‍ ബെഞ്ചിലേക്ക് നോക്കി…അനിഷ..,അജ്നത്…ങേ..!!,ഫാത്തിമ ഇനിയും വന്നില്ലേ..?? ഓ അവള്‍ വരാന്‍ ആവുന്നതല്ലേ ഉള്ളൂ..അനിഷയും , അജ്നത്തും ഏതോ മായ പ്രപഞ്ഞതിലാനെന്നു തോന്നി ..കണ്ണും മിഴിച്ചു, താടിക്ക് കയ്യും കൊടുത്തു , മുന്നോട്ട് ആഞ്ഞു കൊണ്ടുള്ള ആ ഇരിപ്പ് കണ്ടാല്‍ മാത്രം മതി..എന്തൊരു ശുഷ്കാന്തിയാനവര്‍ക്ക്… .പിന്നെ കണ്ടത്, സുജിലയെ ആണ്..ഇടയ്ക്കിടയ്ക്ക് തല ഒന്ന് വെട്ടിക്കുന്നതും , കണ്ണ് തിരുംമുന്നതും ഒഴിച്ചാല്‍, അവളും സാറിനെ പിന്തുടരുകയാണ്..സബ്നയും ഭവ്യയും ഏതോ ഭാഷ അറിയാത്ത സിനിമയ്ക്കു കേറിയത്‌ പോലെ അന്തം വിട്ടിരിക്കുന്നു…എങ്കിലും കൃത്യമായ ഇടവേളകളില്‍., തലയാട്ടി, എല്ലാം മനസിലാവുന്നുന്ടെന്നു സാറിനെ അറിയിച്ചു കൊണ്ടിരുന്നു.. “ദീപസ്തംഭം മഹാശ്ചര്യം…, എനിക്കും ആട്ടണം തല..”എന്നത് പോലെ, തൊട്ടടുത്തിരുന്ന അഭിഷേകും എന്തിനോ വേണ്ടി തലയാട്ടികൊണ്ടിരിക്കുന്നു..പാവം നിസ്തുലന്‍, GPRS കണക്ട് ചെയ്യുകയാണ്…തല കുനിച്ചു കൊണ്ടുള്ള ആ ഇരിപ്പ് കണ്ടാല്‍ അറിയാം…ഒരു മിസ്‌ കാള്‍ കൊടുത്താലോ..? വേണ്ട.. അവന്‍ +2 വില്‍ സെക്കന്റ്‌ ലാംഗ്വേജ് സംസ്കൃതം എടുത്തവനാ…ക്ലാസ്സ്‌ കഴിഞ്ഞാല്‍ തെറിയില്‍ മുക്കി പൊരിച്ച വല്ല ശ്ലോകവും ചൊല്ലി തരും….
ഇടയ്ക്കിടയുള്ള അഭിഷേകിന്‍റെ ഏമ്പക്കവും ശര്‍മയുടെ കൂര്‍ക്കം വലിയും ഒഴിച്ചാല്‍ ക്ലാസ്സ്‌ നിശബ്ദമാണ്.. എന്തൊരു ബോറിംഗ്..
ഒരു ഇളം കാറ്റില്‍ നിന്ന് വേര്‍പെട്ടത്‌ പോലെ ഒരു മനോഹര ഗാനം എന്നെ തേടി വന്നു…റിജിന്‍ സ്റ്റാര്‍ സിന്‍ഗര്‍ നു വേണ്ടി പ്രാക്ടീസ് ചെയ്യുകയാണ്..

“……ഏതോ വാര്‍മുകിലിന്‍ കിനാവിലെ
മുത്തേ നീ വന്നൂ…..”

എത്ര മനോഹരമായ ഗാനം…വെറുതെ പുറത്തേക്കൊന്നു നോക്കി…EEE ലെ സുന്ദരികള്‍ കമ്പ്യൂട്ടര്‍ ലാബിലേക്ക് വരുന്നു…ഹായ് കൊള്ളാം…അതിലൊരു സുന്ദരിയെ ആണ് നമ്മട ക്ലാസിലെ ഒരു കൊച്ചു പൂവാലന്‍ നോട്ടമിട്ടിരിക്കുന്നത് ഉച്ചക്ക് അവളെ കാണാനായി മാത്രം EEE യുടെ വരണ്ടയില്‍ അലഞ്ഞു നടക്കുന്ന അവനെ, ‘ആര്‍ക്കോ വേണ്ടി കൊണ്ടു പോകുന്ന പ്ലാവിലയുടെ പുറകെ പോകുന്ന ആട് ‘ -എന്നാണ് പ്രസില്‍ ഉപമിച്ചത്..അപാര കലാകാരനാണ് പ്രസില്‍…വളരെ നന്നായി വരക്കാനും അറിയാം.. ..റിജിന്‍ സാധകം തുടരുകയാണ്..ഇവന്‍ കോന്ഫിടെന്റ്റ് ഗ്രൂപ്പിന്‍റെ ഫ്ലാറ്റും കൊണ്ടേ വരൂ…
ഉച്ചക്ക് ടുട്ടൂന്‍റെ കൂടെ കമ്പ്യൂട്ടര്‍ ലാബിലൊന്ന് കേറി..ഇറങ്ങാന്‍ അല്പം വൈകിപോയി..സാര്‍ ക്ലാസ്സ്‌ തുടങ്ങി…കുടുങ്ങിയത് തന്നെ..പക്ഷെ ടുട്ടു ആരാ മോന്‍..ഊണ്‍ ദി സ്പോട്ടില്‍ പുല് അടിക്കാന്‍ മിടുക്കനാണ് ടെറിന്‍ എന്നാ ടുട്ടു മോന്‍..”പള്ളീല്‍ പോയതാ സാര്‍.. “ഒരു നിമിഷം പോലും കാത്തു നില്കാതെയായിരുന്നു അവന്‍റെ ഉത്തരം..ഭാഗ്യം,സാര്‍ വേറൊന്നും ചോദിക്കാതെ വേഗം ക്ലാസില്‍ കയറ്റി.. “അല്ല , എന്ത് പറ്റി നമ്മുടെ റോഡ്നിക്ക് ഫസ്റ്റ് ബെഞ്ചില്‍ ജൂബിഷിന്റെം, ഫവസിന്റെം കൂടെ ഇരിക്കുന്നു… പേനയും കറക്കി, സ്വന്തം കൈയിലെ മസിലും നെടുവീര്‍പിട്ടു കൊണ്ടുള്ള ആ ഇരിപ്പ്.. പാവം…”

ക്ലാസിലെ ചുള്ളനാണ് മാവേലി എന്നാ റോഡ്നി മോറിസ്.. അത്യപൂര്‍വമായെ പുള്ളിക്കാരന്‍ ക്ലാസില്‍ എതാരുള്ളൂ…ക്ലാസില്‍ എത്യതന്നെ ,ബാക്ക് ബെഞ്ചിലെ ഇരിക്കയും ഉള്ളൂ..പിന്നെ മാവേലി വര്‍ഷത്തില്‍ ഒരിക്കലെങ്ങിലും തീര്‍ച്ചയായിട്ടും വരും..എന്നാല്‍ ഇവന്‍റെ കാര്യത്തില്‍ അങ്ങനെ ഒരു ഉറപ്പും പരയാനകില്ലാ…ഇന്‍ ഷര്‍ട്ടും ചെയ്തു , ഡീസലിന്റെ വലിയൊരു ബാഗും പുരകിട്ടു,സ്പയിക് ചെയ്ത മുടിയുമായുള്ള ആ വരവിനു ഒരാന ചന്ദമൊക്കെ ഉണ്ട്..ഇങ്ങനെയൊക്കെ ആഘോഷിച്ചു നടന്നിരുന്ന റോഡ്നി ആണ് കറന്‍റെടിച്ച കാക്കയെ പോലെ മുന്‍ ബെഞ്ചിലിരുന്നു വിയര്‍ക്കുന്നത്..”എന്ത് പറ്റിയെടാ റോഡ്നിക്ക്..? ” അടുത്തിരുന്ന അബിഷേകിനോട് പതിയെ ചോദിച്ചു..”എന്ത് പറയാനാ…ഇത്രയോകെയെ ഉള്ളൂ മനുഷ്യന്‍റെ കാര്യം.. “എന്തോ ആപത്തു സംഭവിച്ചത് പോലെയായിരുന്നു അവന്‍റെ ഭാവം..

പെട്ടനാണ് പോക്കറ്റില്‍ ഒരു തരു തരുപ്പു..ആരോ മിസ്‌ കാള്‍ തന്നതാണ്…ആരാണെന്നറിയാന്‍ ഫോണെടുക്കാന്‍ നോക്കുമ്പോഴാണ്, മുന്‍ ബെഞ്ചില്‍ പഴയ സത്യന്‍ മാഷിനെ പോലെ തോളല്പം ഉയര്‍ത്തി,മുകളിലേക്ക് കണ്ണും നാട്ടു ഒരു രൂപം ഇരിക്കുന്നത് കണ്ടത്..ജിതേഷ്…പുഷ്പന്‍ ജിതേഷ്…ഇനി കാള്‍ ലിസ്റ്റ് നോക്കണ്ട..മിസ്‌ കാള്‍ തന്നത് അവന്‍ തന്നെ..ആര്‍കെങ്ങിലും മിസ്‌ അടിചാലാണ്,അവനു സത്യന്‍ മാഷിന്റെ രൂപ ഭാവങ്ങള്‍ കൈവരുന്നത്.. “…..ആപ്സെണ്ടീസ് ആര്‍ …”- ഓ സാര്‍ അറ്റെന്ടെന്‍സ് എടുക്കാന്‍ തുടങ്ങി..ക്ലാസ്സ്‌ കഴിഞ്ഞെന്നു തോനുന്നു…

അടുത്ത ഷോ എങ്കിലും ബാല്കണി ടിക്കറ്റ്‌ കിട്ടുമോനനരിയാനായി ,അബുവും ഫാസിലും പുറകു ബെഞ്ചിലെ ഓരോ കൌണ്റെരുകളും മുട്ടി നോക്കി..നോ രക്ഷ..എന്നാല്‍ നമ്മുടെ മാവേലി, “പുറകില്‍ സീറ്റ്‌ തന്നില്ലെങ്ങില്‍ ഇപ്പൊ പോകും..”എന്ന് ഭീഷണി പെടുത്തിയപ്പോള്‍, പുറകു ബെഞ്ചിലിരുന്ന രോഹിതിനെ ആരൊക്കെയോ ചേര്‍ന്ന് , 4th ബെഞ്ചില്‍ കൊണ്ടിട്ടു..നിലവിളിച്ചു കൊണ്ടുള്ള, അവന്റെ ആ വിലാപയാത്രയെ “മടിയനായ മകനെ പിടിച്ചു വലിച്ചു, അന്ഗന്‍ വാടിയിലെതിക്കുന്ന maathapithaakkal ” -എന്ന അടിക്കുരിപോടെയാണ് പ്രസില്‍ കാര്ടൂനില്‍ പകര്‍ത്തിയത്..പഹയന്‍റെ ഒരു തല…

ഒരു ഭയങ്ങരന്‍ കുട വയറും, ചുരുണ്ട മുടിയും, ഇന്‍ ഷര്‍ട്ട്‌ ചെയ്ഹ്ട ലോ വെയ്സ്റ്റ് പന്റുമായി,അടുത്ത സര്‍ കെമിസ്ട്രി തുടങ്ങി..ജയറാമിന്റെ പട്ടഭിഷേകത്തിലെ ആനക്കുട്ടിയെ കാനിക്കുമ്പോഴുള്ള മ്യൂസിക്‌ ആണ് സാര്‍ തലയാട്ടുമ്പോള്‍, സഞ്ജപ്പന്‍ നല്‍കിയത്..കുടവയരുമായി, തലയുമാട്ടിയുള്ള ആ നില്‍പ്പ് കണ്ടാല്‍ തന്നെ, എഴുന്നള്ളിച്ചു നിര്‍ത്തിയ ഒരു കുട്ടിയാനയുടെ തലയെടുപ്പാണ്…”vice versa ” എന്ന വാക്ക് പുള്ളിക്കാരന്‍ തലയുമാട്ടി, കുമ്പയും തടവി പറയാന്‍ ഒരല്പം സമയം എടുക്കും…ആദ്യമായി കേള്‍ക്കുന്ന ഒരാള്‍ക്ക്‌ ഇത് മൂനൊ, നാലോ വാക്കായി തോനാം..ക്ലാസില്‍ കയറുമ്പോള്‍ കുംബക്ക് മുകളിലാണ് സാറിന്‍റെ പാന്റ ഉണ്ടാവുക..എന്നാല്‍ ക്ലാസ് കഴിയുമ്പോഴേക്കും അത് അരയില്‍ നിന്ന് വിട്ടു തുടങ്ങിയിട്ടുണ്ടാവും…റോഡ്നി പോലും ഇത്രയും താഴ്ത്തി പാന്റ ഇടാറില്ല….

5th ഹൗര്‍ ആയതു കൊണ്ടോ എന്തോ, എല്ലാവരുടെയും ബറെറി തീര്നത് പോലെ തോലെ തോനി…എന്നാല്‍,3rd ബെഞ്ചില്‍ മാത്രം ഒരു തേജസ്സ്‌ ..അത് നമ്മുടെ ബുന്നി അല്ലെ…!!അതെ , ഐരാവതം എന്ന ഗജേന്ദ്ര ഗുണ്ട ടൈഗര്‍ ബുന്നി..കിടിലന്‍ പേര് അല്ലെ..?പേര് പോലെ തന്നെയാണ് ആളും..ഭൂമി കുലുങ്ങിയാലും, ബന്നു കുലുങ്ങില്ല…എന്നാല്‍, ബുന്നി കുലുങ്ങിയാല്‍ ചിലപ്പോള്‍ ഭൂമിയും കുലുങ്ങും ..
ബുന്നി എന്താ എപ്പോഴാ ചെയ്യുക എന്നൊനും ആര്‍ക്കും പറയാന്‍ പറ്റൂല..ബുന്നിക്ക് മേല്പറഞ്ഞ സ്ഥാനപേര്‍ നല്‍കിയത് ബാക്ക് ബെഞ്ച്‌ അസോസിയേഷന്‍ ആണ്.ഇങ്ങനെ ഒരു പേര് അവള്‍ക്കുള്ള കാര്യം അവളെ ആര് അറിയിക്കും എന്നതായിരുന്നു, അടുത്ത പ്രശ്നം.അതിനു ധൈര്യം കാട്ടിയത് നമ്പൂരി മാത്രമാണ്.എന്നാല്‍, അവന്‍ ബുന്നിക്ക് ഒരു ഇര അല്ലാത്തതിനാല്‍, അതിനു നിയോഗിക്കപെട്ടത്‌ പാവം സന്ജപ്പനാണ്..ഉച്ചക്ക് ആള്‍ക്കൂടത്തില്‍ വച്ച് പേര് പ്രകാശനം ചെയ്‌താല്‍ ബുന്നിക്ക് ഒന്നും ചെയ്യാനാവില്ല,എന്ന സാന്ജപ്പന്റെ കണക്കു കൂട്ടല്‍ പാടെ മാറ്റിമരിക്കുന്നതായിരുന്നു ബുന്നിയുടെ പ്രകടനം…ചുമരിനോട് ചേര്‍ത്ത് പിടിച്ചു,കൂമ്പടിച്ചു കലക്കി കളഞ്ഞു…അവന്റെ നിലവിളി കേട്ട് ഞങ്ങള്‍ ഓടിചെല്ലുംബോഴേക്കും ,സാന്ജപ്പന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു……

ബുന്നിയുടെ അടുതിരിക്കുനത് കൊണ്ടോ എന്തോ, സോനയ്ക്കും അല്പം എനര്‍ജി ഉള്ളത് പോലെ തോന്നി..റൂബി മാത്രം ഏതോ സ്വപ്ന ലോകത്തു ആണെന്ന് തോനുന്നു..അവള്‍ അവളുടെ കാമുകനെ ഒര്ത്തിരിക്കുകയാവും… ഉച്ചക്ക് മുടങ്ങാതെ അവളെ കാണാനെത്തുന്ന ആ വിചിത്ര രൂപതെയാണ് അവളുടെ കാമുകനായി ബാക്ക് ബെഞ്ച്‌ അസോസിയേഷന്‍ ആരോപിക്കുന്നത്..ഭാവിയില്‍ അവനെ അവള്‍ കെട്ടിയാല്‍, റൂബി റെഹ്മാന്‍ എന്ന പേര്, റൂബി ഹനുമാന്‍ എന്നാവും …-ഇതും പ്രസിലിന്‍റെ കണ്ടുപിടുത്തം…വെറുതെ അല്ല,അവനു “ആശാനെ വാട്ട് ആന്‍ ഐഡിയ ആശാനെ…”എന്ന് ഒരു സുന്ദരി സ്ക്രാപ്പ് അയച്ചത്….കൊള്ളാം…

“ങേ..!!സര്‍ പോയാ..അതെപ്പം…?? ” ഉച്ചയുറക്കം കഴിഞ്ഞ നമ്പൂരി ക്ലാസില്‍ സാറിനെ കാണാതെ നാല് ചുറ്റും ഒന്ന് പരതി നോക്കി…ഹോ ! അങ്ങനെ അതും കഴിഞ്ഞു..ഇനി ലാസ്റ്റ് ഹവര്‍..അതും കൂടെ കഴിഞ്ഞാല്‍ വീട്ടില്‍ പോകാം..ലാസ്റ്റ് ഹവറിന്റെ സന്തോഷം എല്ലെരുടെം മുഖത്ത് …പക്ഷെ, IT-യുടെ ദുഖ പുത്രനായ കുമാരേട്ടന്‍ മാത്രം സ്ഥായിയായ നിരാശാഭാവത്തോടെ ഇരിക്കുന്നു…

“എടാ, ചതിചെട…അതാ വരുന്നു നമ്മട ടുടര്‍..ഇന്നും ‘ക’ എടുത്തു കൊല്ലും..”പ്രദീഷ്ന്‍റെ പല്ലുരുമിക്കൊണ്ടുള്ള സംഗടം കലര്‍ന്ന സ്വരം..

ഈ മിസ്സ്‌ ന്‍റെ ക്ലാസും, ഹസീനന്‍റെ ഡ്രൈവിങ്ങും ഒരു പോലെയാണെന്നാണ് അബുവിന്‍റെ അഭിപ്രായം.. എന്താ എപ്പോഴാ സംഭവിക്കുക എന്നൊന്നും ആര്‍ക്കും പറയാനാവില്ല…ഹസീനന്‍റെ കാര്‍ ഡ്രൈവിംഗ് നേരിട്ട് കണ്ടത് അബു മാത്രമാണ് …കാറും കൊണ്ടു തലശ്ശേരി ടൌണില്‍ എത്തിയ ഇവള്‍ 15 മിനുറ്റ് ട്രാഫിക് ജാം ഉണ്ടാക്കിയെന്നാണ് കഥ..ഗിയരിടന്‍ പറഞ്ഞാല്‍ ലൈറ്റ് ഇടും..ക്ലട്ച് ചവിട്ടാന്‍ പറഞ്ഞാല്‍ ഹോണ്‍ അടിക്കും…ഏതാണ്ട് ഇത് പോലെ താനേ ആണ് മിസ്സ്‌ന്‍റെ ക്ലാസ്സും…എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം.. ചിലപ്പോള്‍ ആരോടെങ്ങിലും ചോദ്യം ചോദിക്കും..ആരെയെങ്ങിലും പിടിച്ചാല്‍ അവന്‍റെ അവസാനമായിരിക്കും അന്ന്.. മിക്കവാറും നമ്മട മാവേലി റോഡ്നി ആയിരിക്കും മിസ്സ്‌ന്‍റെ വേട്ട മൃഗം.. ഇന്ന് എങ്ങനെ ആണോ എന്തോ..?നമ്പൂരി ശ്വാസം അടക്കി പിടിച്ചു ഇരിപ്പാണ്.. ഓ..!!വല്യ കുഴപ്പമില്ല..ഒരു പ്രോഗ്രാമും തന്നു മിസ്സ്‌ ഞങ്ങളുടെ നിലവാരം അളക്കാന്‍ ഇറങ്ങിയിരിക്കുകയാണ്..

“എന്താ അഭിഷേക്…, പഠിക്കുന്നില്ലേ…വെറും കളിയാണോ..?അച്ഛന്റെ നമ്പര്‍ എന്‍റെ കൈയില്‍ ഉണ്ട് ..ഞാന്‍ വിളിക്കണോ..?? ”
“അച്ഛന്റെ കല്യാണമെല്ലാം കഴിഞ്ഞിട്ട് കാലം കൊറേ ആയി..ഇനി അച്ഛനെ ടീച്ചര്‍ വിളിച്ചൂന്ന് അമ്മയങ്ങാനും അറിഞ്ഞാല്‍ അച്ഛന്റെ പരിപ്പ് അമ്മ എടുക്കും….”ഉടനെ വന്നൂ, അഭിഷേകിന്‍റെ മറുപടി..പക്ഷെ, ഒന്നും മിസ്സ്‌ കേള്‍ക്കില്ലാണ് മാത്രം..അതാണ്‌ അഭിഷേക്..ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം കാണും..എന്നാല്‍ ഒന്നും ചോദ്യകര്‍ത്താവ് കേള്‍ക്കില്ലാന്നു മാത്രം…

“ഒകെ..,അടുത്ത ക്ലാസില്‍ വരുമ്പോള്‍ ഇത് ചെയ്തിട്ട് വരണം..ഒകെ..? ” മിസ്സ്‌ ക്ലാസ്സ്‌ വിടുകയാണ്.. ബുദ്ധി ജീവികളെല്ലാം വീടെത്താനുള്ള തിരക്കിലാണ് ..ബുദ്ധി ജീവിയോന്നും അല്ലെങ്കിലും പ്രദീഷ് അവരെക്കാളൊക്കെ മുന്‍പേ, ഇറങ്ങി ഓടിയിരിക്കും..ട്രെയിന്‍ പിടിക്കാന്‍…ഇവന്‍ കോളേജില്‍ വരുന്നതെ ട്രെയിനില്‍ കേരാനാണോ ?

പ്രസില്‍ CS ലെ ഏതോ കൊച്ചിനോട് പഞ്ഞാര അടിചോണ്ടിരിക്കുന്നു..വെറുതെ അല്ല ഇവനെ ‘പന്ജാര ടവെരെ ‘ ന്നു വിളിക്കുന്നത്‌..അഭിഷേകും, പ്രസൂനും കാന്ടീനിലെ ബാക്കിയുള്ള പഴം പൊരി മൊത്തത്തില്‍ ലേലം വിളിക്കാനായി ഓടി..ശലിന്‍ പകല്‍ വെളിച്ചത്തില്‍ തന്‍റെ പ്രീയപ്പെട്ട ‘അമ്പിളി’ മാമനെ കണ്ടു കൊതി തീരത്തെ നിരാശനായി ഇരിക്കുന്നു.. ശര്മേം, നൌഫലും നാളത്തേക്കുള്ള
ചളികള്‍ ഒരു മൂലയിലിരുന്നു ഗഹനമായി ആലോചിക്കുന്നു… പാച്ചു, അടുത്ത ആഴ്ച വരാനിരിക്കുന്ന പ്രസിലിന്‍റെ ബര്‍ത്ത് ഡേക്ക് പബ്ലിഷ് ചെയ്യാന്‍ വെച്ച ഫോട്ടോസ് എല്ലാവരെയും കാണിക്കുന്നു..

ക്ലാസ്സ്‌ ഏതാണ്ട് കാലിയായിരിക്കുന്നു..സംഭവ ബഹുലമായ ഒരു ദിവസം ഏതാണ്ട് അവസാനിച്ചിരിക്കുന്നു..പക്ഷെ, പൂര്‍വാധികം ശക്തമായ പാരകളും, പണികളും കൊണ്ടു തിങ്ങലാഴ്ച ഇവിടം വീഡും സജീവമാകും.. അതിലൊന്നാണ് പ്രസിലിന്റെ ബര്‍ത്ത് ഡേക്ക് പ്ലാന്‍ ചെയ്തിരിക്കുന്നത്..ഇനി പതിയെ വീടിലേക്ക്‌….

Popularity: 8% [?]

Related posts:

  1. എന്‍റെ നാട് :
  2. വെളിച്ചം തേടി

7 Responses so far.

  1. JUBISH MAATHALATH says:

    രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇതൊക്കെ കേള്‍ക്കുമ്പോള്‍ ശരിക്കും ഒരു ഗൃഹാതുരത്വം വരുന്നുണ്ടോ എന്നൊരു സംശയം…
    Thanks for publishing it….

  2. sreeshacs12 says:

    adipolyyanutto…sarikkum aa clasillullapolulla oru feeling

  3. SHANID MK says:

    upamakalkonnum oru kuravum illallodeeey……….. :)

  4. Maneesha says:

    Keep going :)

Leave a Reply


Sponsors