**********************************************************
നിര്‍വാണം..
വൈകുന്നേരം,
സമരവും കഴിഞ്ഞ്
ഞങ്ങള്‍- കുട്ടി നേതാക്കള്‍
പിരിഞ്ഞു.
ബസ്സില്‍,
എന്‍റെ ‘ഇടതു’ സീറ്റില്‍
പുറത്തേക്കു നോക്കിയിരുന്ന,ചെറുക്കന്‍…
അവന്‍റെയും എന്‍റെയും നിഴലൊരുപോലിരുന്നു…!
എന്‍റെ,കണ്ണില്‍നോക്കി അവന്‍ചോദിച്ചു :
ചേട്ടാ…
എന്താണീ…,സ്വാതന്ത്ര്യം ????!!!!!
വിഡ്ഢീ…സ്വാതന്ത്ര്യമെന്തെന്നു അറിയില്ലേ?
…കഷ്ടം!
*** *** *** *** *** *** *** *** *** *** *** ***
അവന്‍ക്ഷോഭിച്ചില്ല..
നിഗൂഢമായ ഒരു അദ്ധ്യാത്മിക പുഞ്ചിരിയോടെ,
എന്‍റെ കണ്ണിലേക്ക്‌തന്നെ നോക്കിയിരുന്നു…
[എന്നിലെ പ്രാസംഗികന്‍ ഉണര്‍ന്നു...
സ്വാതന്ത്ര്യം.. ! സ്വാതന്ത്ര്യം..!!
അതെന്‍റെ ഹൃദയത്തിലുടെ,
ശിരസ്സിലുടെ...മനസ്സിലുടെ..
എന്‍റെ ‘ചുവന്ന’ രക്തത്തിലുടെ...
...സഞ്ചരിച്ച്...അങ്ങനെ...
നാക്കുവരെ എത്തി !
നാക്ക്‌ഒന്നനക്കിയാല്‍,ഇപ്പൊ പുറത്തുവരും..
മണിക്കുറുകള്‍നീളുന്ന,എന്‍റെ-
മുഴുക്കന്‍ വിവരണം!
എന്‍റെ,മനസ്സില്‍ കുഴച്ചുമറിയലുകല്‍നടന്നു... ]
*** *** *** *** *** *** *** *** *** ***
[ സ്വാതന്ത്ര്യം ! സ്വാതന്ത്ര്യം !!
ഇന്ത്യയിലെ ഐതിഹാസിക,സമരങ്ങള്‍...
ഇന്നും നിലനില്‍ക്കുന്ന,
സ്വാതന്ത്ര്യ പ്രശ്നങ്ങള്‍...
അമ്മമാര്‍,കുഞ്ഞുങ്ങള്‍,
കവികള്‍,കലാകാരന്മാര്‍...
നിലനില്‍പ്പ്..അധിനിവേശം...
യുദ്ധം..സമാധാനം..
.........................................
.........................................
സ്വാതന്ത്ര്യം തന്നെ അമൃതം...
...........അങ്ങനെ...അങ്ങനെ...]
*** *** *** *** *** *** ***
പക്ഷെ,
നാവ് ഒന്ന് അനക്കാന്‍ആയില്ല..!
ഒന്നും..പുറത്തു വന്നതുമില്ല…..!
ദയനീയമായി – സങ്കടത്തോടെ,
നിരാശയോടെ – എന്‍റെ-
ഇടത്തേക്ക് നോക്കുമ്പോഴേക്കും,
‘കുട്ടിത്തം’ ഇറങ്ങിപ്പോയിരുന്നു…
‘ബസ്സ്’ നീങ്ങിയുമിരുന്നു…
*** *** *** *** *** *** *** *** *** *** *** ***
[അതെ,
ഞാന്‍അറിയുന്നു..
ആശകള്‍അറ്റ് 'മുക്തന്‍' ആവുമ്പോള്‍..
അത് വെളിപ്പെടുന്നു...
സ്വാതന്ത്ര്യം...
നിങ്ങള്‍ധരിച്ചതല്ല,
Liberation...
അത്,
എല്ലാ,ധാരണകള്‍ക്കും അപ്പുറമത്രെ..
‘നിര്‍വാണം’ എന്നുവിളിക്കാം നമുക്കതിനെ...
അറിഞ്ഞതില്‍നിന്നുള്ള മോചനം... ]
___Click Here to Read from My Personal Blog www.nistuL.in____
Popularity: 2% [?]
Related posts:




Pingback: Tweets that mention NIRVANAM..നിര്‍വാണം | CeTly L!ve - College of Engineering Thalassery Live -- Topsy.com