• Share

എല്ലാം പഠിച്ചു.
ഇനി റിവിഷന്‍.
ഇഷ്ടം പോലെ സമയം ഉണ്ട്.
അപ്പൊ..രണ്ടു റിവിഷന്‍ എങ്കിലും,സുഖമായി തീര്‍ക്കാം.

ഈശ്വരാ…
എന്നത്തേയും പോലെ ഇത്തവണയും,
100/100 വാങ്ങാന്‍ സഹായിക്കണേ…

എന്നെയും കാത്ത് എത്രയെത്ര കമ്പനികള്‍ പുറത്തു നില്‍ക്കുന്നു..അവരെ നിരാശരാക്കരുത്..

ഇന്ന് രാവിലെ,പഠിക്കാന്‍ ഇരുന്നപ്പോ,ഇതിലൂടെ കൊറേ..പെണ്‍കുട്ടികള്‍ പോയി..
ഞാന്‍ ഒന്ന് നോക്കിയത് പോലുമില്ല.ഹും!
അവരെ നോക്കിയിരിക്കുന്ന സമയത്ത്,ഒരു Module തീര്‍ക്കാലോ..

ഇന്ന് രാത്രി അധികം ഭക്ഷണം കഴിക്കരുത്.ഭക്ഷണം അധികം കഴിക്കുന്നതോണ്ടാണ് ഇങ്ങനെ ഉറക്കം വരുന്നത്.

നാളെ പുലര്‍ച്ചെ 4 മണിക്കെങ്കിലും എഴുന്നല്‍ക്കണം..

പച്ചവെള്ളത്തില്‍ ഒരു കുളി.ജപവും കഴിഞ്ഞ് അപ്പൊത്തന്നെ റിവിഷന്‍ തുടങ്ങാം.

Study-Leave തുടങ്ങിയതില്‍ പിന്നെ,shave പോലും ചെയ്തിട്ടില്ല…താടിയൊക്കെ വളര്‍ന്നു..അല്ലേലും ഈ താടി,

എന്നെപ്പോലുള്ള ബുജി കള്‍ക്ക്‌  ഒരു അലങ്കാരമാണല്ലോ..

എത്ര നാളായി,മെയില്‍ ഒക്കെ നോക്കിയിട്ട്.ഫേസ്-ബുക്ക്‌ ലും കയറാറില്ല.

കൊറേ..ബ്ലോഗ്‌ പോസ്റ്റ്‌ കള്‍ pendingലാണ്..ഇരിക്കട്ടെ..പഠനത്തേക്കാള്‍ വലുതായി ഒന്നും ഇല്ലല്ലോ.

പിന്നെ,പഠിക്കാന്‍ ഇരുന്നാല്‍ എനിക്ക് മറ്റൊന്നും..ഓര്‍മ്മ കാണില്ല..

പഠനം-പഠനം-ഈയൊരു ചിന്ത മാത്രം.

ഈ കുസാറ്റ്‌ന്‍റെ ഒരു കാര്യം..എന്ത് എളുപ്പമാ എല്ലാ വിഷയങ്ങളും!

ഒരു കുഴപ്പം മാത്രം..ആകെ 4-module മാത്രേ ഉള്ളു..ഇത് പെട്ടെന്ന് പഠിച്ചു തീഎര്‍ന്നാല്‍,പിന്നെ എന്ത് ചെയ്യും?!

റിവിഷന്‍ നടത്തി മടുത്തു. ആ..ഹ്ഹ്.

എന്‍റെ കോളേജ് ആണേല്‍ ഒരു സൌകര്യോം ഇല്ലാത്ത ഒന്ന്!! എന്നെപ്പോലുള്ള വന്‍ പുലികള്‍ ഇവിടെ എങ്ങനെ പഠിക്കും?!!

ഇവിടെ അധ്യാപകര്‍ ഇല്ലാത്ത സമയങ്ങളില്‍ കുട്ടികള്‍-സൊറ പറഞ്ഞും,പഞ്ചാരയടിച്ചും സമയം കളയുന്നു!!

ഈ സമയനഷ്ടം-നമ്മുടെ വിദ്യാഭ്യാസ മേഖലയെ എവിടെ കൊണ്ട് ചെന്നെത്തിക്കും?!!

ചിന്തിക്കേണ്ടുന്ന വിഷയമാണ്.

ഒഴിവു സമയങ്ങളില്‍ കുട്ടികള്‍ -ലൈബ്രറിയിലോ മറ്റോ പോയി,പഠനകാര്യങ്ങളില്‍ മുഴുകണം-(എന്നെപ്പോലെ).

അല്ല,ഞാന്‍ അഹങ്കാരം പറയുകയല്ല..

നിങ്ങള്‍ക്കൊക്കെ എന്നെപ്പോലെ,ഒരു ബുജി-യായിക്കുടെ???

എന്നെപ്പോലെ അവില്ലേലും-എന്‍റെ അടുത്തെങ്കിലും എത്താന്‍ ഒന്ന് ശ്രമിച്ചുടെ?

:-D

മുകളില്‍ പറഞ്ഞ കള്ളങ്ങളൊക്കെ കേട്ട് …തരിച്ചുനിക്കുവായിരിക്കും,അല്ലെ…??!!!!!

ഇതൊന്നും കേട്ട്,എന്നെ തെറ്റിദ്ധരിക്കണ്ട…!!!!

ഇങ്ങനൊക്കെയാവില്ലേ ഒരു മണ്ടന്‍-ബുജി ചിന്തിക്കുവാ,എന്ന് ആലോചിച്ച് എഴുതിപ്പോയതാണ്!!

നിങ്ങള്‍ക്കും ഒരുപക്ഷെ ഇങ്ങനെയുള്ള ചൊറിയന്‍ ബുജികളെ പരിചയം കാണും.

അവരെ,നമ്മള്‍ മാ……ക്സിമം…ആക്കി വിടുക…

ഇവിടെ,നമ്മളെ പോലുള്ള സാധാരണക്കാരുടെ ഇടയ്ക്ക് അവനു പഠിക്കാന്‍ പറ്റില്ലേല്‍ അവന്‍,

വല്ല IIT യിലോ മറ്റോ,പോവട്ടെ!! അല്ല പിന്നെ.

പിന്നെ…ഈ  കഴിവ് കഴിവ് എന്നൊക്കെ പറയുന്നത് പഠിത്തത്തില്‍ മാത്രം ആവണമെന്നില്ല!

നിങ്ങള്‍ക്ക്‌ പഠിത്തത്തില്‍ ആയിരിക്കും..

എനിക്ക്  കത്തിയടിയില്‍ ആയിരിക്കും…

അവള്‍ക്കു പുളുവടിയില്‍ ആയിരിക്കും..

പിന്നെ,സ്ഥിരം ഐറ്റംസ് ആയ,പാട്ട്,കൂത്ത്‌,ഡാന്‍സ്,ചിത്രം,പാചകം,തീറ്റ,സോപ്പിംഗ്…അങ്ങനെ അങ്ങനെ…

പിന്നെ,ഈയിടെ ഇറങ്ങിയ പുതിയ ചില കഴിവുകളും ഉണ്ട്-ഫേസ്ബുക്കിലും മറ്റും,ഉണ്ട്-ഉറങ്ങി-ഉണര്‍ന്നു-

തുമ്മിയതും-തുപ്പിയതും വലീയ-സ്റ്റാറ്റസ് ആയി update ചെയ്തു-അതിനെ ലൈക്കിയും-ലൈക്കാതെയും-

കൊണ്ടും കൊടുത്തും ഇങ്ങനെ ഇരിക്ക്വ!!!

ഈയുള്ളവനും അത്തരം ഒരു സൂക്കേട്കാരന്‍ ആണേ..

;-)

എന്തായാലും,ഇതൊക്കെ ഓരോ കഴിവുകള്‍ ആണ്.

എല്ലാര്‍ക്കും ഓരോരോ കഴിവുണ്ട്.

വെറുതെ,ടെന്‍ഷന്‍അടിക്കാതെ,

ജീവിതത്തിലെ ഓരോ..നിമിഷവും ആസ്വദിക്കുക.

അതിനു ബ്ലോഗ്‌ വായിക്കുക..എഴുതുക..

വീണ്ടും വായിക്കുക.Comment കള്‍ രേഖപ്പെടുത്തുക.

ബ്ലോഗാ:സമസ്ത:

സുഖിനോ ഭവന്തു:


;-)

Posted at: http://www.nistul.in/study-leave-special/

Popularity: 2% [?]

Related posts:

  1. Oru Neerali Venam..[ഒരു നീരാളി വേണം..]
  2. STEPS – A REVIEW
  3. റിയാന എന്ന ചോദ്യം…?![Riyana Enna Chodyam]
  4. MANUETTAN
  5. FilmShow-at-CeTly

Author:

-∞ www.nistuL.in ∞+

Nisthulan V K has written 30 awesome articles for us.

6 Responses to “Notes-Of-a-BUJI”

  1. ha ha…ya u r rgt..padipistukalae kondu maduthu..

  2. @Karthik.
    Aviduthe pole ivideyum..
    ;-)

    Nsmukk onne cheyyanullu..
    MIND cheyyanda,nney…
    ;-)
    :-D

  3. kalakkeettundu ketaa…

  4. @Akhil Sir

    Thank you Sir.
    :-D

  5. Kidilan kutta……..

    Actually 1st half kandappo wonder adichu…… But u proved urself…..
    Keep posting……

  6. @Jithin
    ;-)
    Keep Reading..
    :-D

Leave a Reply

*