• Share

എല്ലാവര്‍ക്കും ഓണാശംസകള്‍.

അങ്ങനെ,കോളേജ് ലെ ഞങ്ങളുടെ അവസാന ഓണാഘോഷവും കഴിഞ്ഞു.അതിന്‍റെ ഒരു ചെറിയ ഓര്‍മ്മക്കുറിപ്പാണ് ഇത്.

അടുത്ത വര്‍ഷം മുതല്‍,നമ്മില്‍ ചിലര്‍,കമ്പനികളില്‍ ഓണം ആഘോഷിക്കും..ചിലര്‍ പുതിയ ക്ലാസ്സ്കളില്‍-പുതിയ കൂട്ടുകാരുടെ കൂടെ…ചിലര്‍ വീടുകളില്‍…ഇനിയും ചിലര്‍…

നാലുവര്‍ഷം നിങ്ങള്‍ക്കൊപ്പം എനിക്ക് കിട്ടിയ ഓണനാളുകള്‍,

ഇനിയില്ല എന്നോര്‍ക്കുമ്പോള്‍..എവിടെയോ..നഷ്ടബോധത്തിന്‍റെ…

നനുത്ത വേദന.

കോളേജില്‍നടന്ന മുഴുവന്‍സംഗതികളും വീഡിയോ ക്യാമറയില്‍എന്നപോലെ റിപ്പോര്‍ട്ട്‌ചെയ്യാനല്ല,ഞാന്‍ഉദ്ദേശിക്കുന്നത്.

ഇവിടെ എന്‍റെ ക്ലാസ്സില്‍..ഞങ്ങള്‍ഒരുക്കിയ പരിപാടികള്‍…അവ വീണ്ടും ഓര്‍ത്തെടുക്കുന്നു.

കോളേജില്‍ഞങ്ങളുടെ അവസാന ഓണമായതോണ്ട് അന്ന്,ക്ലാസ്സിലെ  എല്ലാരും ഉണ്ടാകണം എന്ന്,ഞങ്ങളില്‍പലര്‍ക്കും അത്യാഗ്രഹം ഉണ്ടായിരുന്നു.  ;)

എന്നും പോകാറുള്ള നാടിന്‍റെ പേരും പറഞ്ഞ് അന്ന്,മുങ്ങിയവര്‍ക്കും…മറ്റ്അത്യാവശ്യങ്ങല്‍കൊണ്ട്,വരാന്‍ പറ്റാതെപോയവര്‍ക്കും വേണ്ടിക്കൂടിയണിത്.

കാര്യം കുറച്ച് നീളത്തില്‍തന്നെയാണ് ഉള്ളത്…ഇതൊക്കെ,ഇത്രയേ..ZIP ചെയ്യാന്‍പറ്റുള്ളൂ…അതോണ്ടാട്ടോ.

;)

ചിത്രങ്ങള്‍ കിട്ടാഞ്ഞത് കൊണ്ടാണ്,പോസ്റ്റ്‌ ഇത്ര വൈകിയത്.

ഇനിയും എല്ലാ ചിത്രങ്ങളും കിട്ടിയിട്ടില്ല.

ഒരുക്കം(19-08-2010):

ആഴ്ചകള്‍ക്ക് മുമ്പ്‌പറഞ്ഞ Assignmentഉം Recordഉം തീര്‍ക്കാനുള്ള അതി-തീവ്രയജ്ഞത്തിലാണ് രാവിലെ തന്നെ എല്ലാരും.

Class Time ആയിട്ട് കൂടി, A4-ഷീറ്റുകള്‍ബെഞ്ചുകള്‍തോറും പാറിനടക്കുന്നു.Sumija മിസ്‌ പറഞ്ഞ ഉച്ചകഴിഞ്ഞുള്ള LAB-എങ്ങനെ മാറ്റിക്കാം എന്നുള്ള ചര്‍ച്ച ഒരുഭാഗത്ത്‌നടക്കുന്നുണ്ട്.

പതിവുപോലെ,വൈകി എത്തിയ ഞാനും Assignmentമായി എഴുതാനായി ഇരുന്നു…

Shejinaമിസ്‌ കണ്ടു!

ഞാന്‍പുറത്ത് !

:P

ചിലര്‍ ഇന്ന് തന്നെ ലീവ് എടുത്തു.

Dressസെലക്ട്‌ചെയ്യാന്‍പോയതാണെന്ന്,സഖാവ്-സുജിലയും പാറുവും(റൂബി) പറഞ്ഞു.

പൈസ പിരിവു തകൃതിയായി നടക്കുന്നു.

പൂവ്…പട്യാളി-നൗഫി(NOUFAL) വാങ്ങും.ക്ലാസ്

അലങ്കരിക്കാനുള്ള സാമഗ്രികള്‍ ഷെയ്ക്ക്(ABHISHEK)

വാങ്ങും.

ഇനി വേണ്ടത്…പൂക്കളം ആണ്.

System.out.println(“HAPPY ONAM”);

എന്നിടാം എന്നൊരു അഭിപ്രായം ഉണ്ടായി.

(ഇത് ജാവ-യിലെ മെസ്സേജ് ഡിസ്പ്ലേ ചെയ്യാനുള്ള ഒരു ടെക്നിക്കാണ്‌…ട്ടോ)

:P

സീരിയസായി മത്സരിക്കണം എന്ന് ആഗ്രഹമുള്ളവര്‍എതിര്‍ത്തു!

പൂക്കളം വരയ്ക്കാന്‍എന്നോട് ആരൊക്കെയോ പറഞ്ഞിരുന്നു.

കലാകാരന്മാരും..കലാകാരികളും പുരനിറഞ്ഞു നില്‍ക്കുന്ന ക്ലാസ്സാണ് ഞങ്ങളുടേത്…

ഞാന്‍വരച്ചില്ലേലും പൂക്കളം വരക്കപ്പെടും…

മാത്രല്ല,പ്രവീഷും സുബ്രുവും മറ്റന്നാലത്തെ programme ന്‍റെ Final List prepareചെയ്യാന്‍വിളിച്ചിരുന്നു.അങ്ങോട്ട്‌പോയി.

മൈക്ക്,മ്യൂസിക്‌സിസ്റ്റം ഇവ ഷെയ്ക്ക് ഏറ്റിട്ടുണ്ട്.

നമ്മുടെ ചപ്പണ്ടിരോഹിത്ത്(സോറി…അവന്‍പറയുംപോലെ,call him Chapz)ന്‍റെ ബൈക്ക്- നായനാര്‍റോഡിലെ

ഏതോ ഓട്ടോറിക്ഷയുമായി ചെറുതായൊന്നു കോര്‍ത്തുവത്രേ..!!

MR.നിഷ്കു(FAWAS) ആയിരുന്നത്രേ Chapz ന്‍റെ ബൈക്ക്നെ തെളിച്ചിരുന്നത്.

ഇനി ആ പ്രദേശവും FAWAS-CORNER എന്ന് അറിയപ്പെടും.

;)

കോളേജ്ന്‍റെ ചുറ്റും ഇപ്പൊ-തന്നെ…നിരവധി…Fawas Cornerകള്‍നിലവിലുണ്ട്!

പഹയാ..നീയൊരു സംഭവം തന്നെ.

;)

ഓണാഘോഷം(20-08-2010)

8മണിക്ക് എത്തണം എന്ന് ഷെയ്ക്ക് തലേന്ന് പറഞ്ഞതാണ്…

പറ്റിയില്ല,വളരെ വൈകിയാണ് കോളേജില്‍എത്തിയത്…ഏതാണ്ട് 10:30ന്.

:P

മിക്കവാറും ആണ്‍കുട്ടികള്‍….മുണ്ട് ഉടുത്തിരിക്കുന്നു.

അതുപോലെ, പെണ്‍കുട്ടികളില്‍ചിലര്‍സെറ്റ്‌സാരി..ചിലര്‍ദാവണി…

എല്ലായിടത്തും ഒരു വല്ലാത്ത മലയാളിത്തം!

സന്തോഷകരം തന്നെ..ഇങ്ങനെയൊരു ദിവസമെങ്കിലുമുണ്ടല്ലോ

നമുക്ക്‌ഇതൊക്കെയൊന്ന്,ഓര്‍ക്കാന്‍.

Computer Science Blockല്‍ കാലെടുത്തുവച്ചതും,അതാ നില്‍ക്കുന്നു..

ഒരുകൂട്ടം,പുലികള്‍–NijuEttan,Hari,Shaaz,Sooraj,Nithin..

എല്ലാരോടും H! പറഞ്ഞ്..വേഗം ക്ലാസ്സിലേക്ക് ചെന്നു.

ഷെയ്ക്കിന്റെ Music System അവിടെക്കിടന്ന് അലറി

വിളിക്കുകയാണ്.

പൂവിടല്‍ ഏതാണ്ട് പകുതി കഴിഞ്ഞിരിക്കുന്നു.

ഗണപതി ഭാഗവാനാണ്!

ജൂബി,വെള്ള ജമന്തി കൊണ്ട്,ഗണപതിയുടെ കുടവയര്‍

നിറക്കാനുള്ള ശ്രമം തുടരുന്നു.

;)

ഓ..ഇപ്പോളാണ് ഞാനിതു ശ്രദ്ധിച്ചത്..

ഒരു യമണ്ടന്‍ പഴക്കുല തൂക്കിയിട്ടിരിക്കുന്നു.

കൊള്ളാല്ലോ ഐഡിയ…എടുത്തു ഞാനൊരു പഴം.

:)

ചുവരില്‍ ഭംഗിയായി ഓണം-റംസാന്‍ ആശംസകളാല്‍

അലങ്കരിച്ചിരുന്നു.

ക്ലാസ്സിലും സെറ്റ്-സാരിയുടെയും,മുണ്ടിന്റെയും പകിട്ടും പത്രാസും.

കൂട്ടത്തില്‍,മനീഷയും ശ്രീതയും മാത്രമാണ് സാരി ഉടുക്കണ്ട

എന്ന് വച്ചത്ന്ന് തോന്നുന്നു.

ജസിയും റൂബിയും ജിഷയുംഒക്കെ..Cameraകളുമായി വേട്ടക്ക്

ഇറങ്ങിയിരിക്കയാണ്.അങ്ങിങ്ങ് ഇടയ്ക്കു ഫ്ലാഷ് തെളിയുന്നുണ്ട്.

പൂവിട്ടു തീര്‍ക്കാന്‍ സമയമായി എന്ന് ആരോ വന്നു പറഞ്ഞു.

പൂക്കളത്തിന്റെ അവസാന ഭാഗത്ത്‌ എന്ത് നിറം ഇടണം എന്ന്,

ചെറിയ ഒരു ശങ്ക വന്നു.എന്നാല്‍…അതൊക്കെ പൂക്കള-കമ്മിറ്റി

പെട്ടെന്ന് സോള്‍വ്‌ ചെയ്തു.

:)

ഇനി വിധികര്‍ത്താക്കള്‍ വന്നുപോയിട്ടു വേണം..

കലാപരിപാടികള്‍,ആരംഭിക്കാന്‍..

:D

11:30

പൂക്കളം ഏതാണ്ട് കഴിഞ്ഞു.

വിളക്ക് കത്തിച്ചു.ഓണപ്പാട്ട് വല്ലതും വെക്കാം എന്ന് വച്ചു.

ഒരു വെടിക്കുള്ള ഓണപ്പാട്ടൊക്കെ,പ്രസില്‍ കരുതിയിരുന്നു.

ആ..അപ്പോഴേക്കും ബളശി(Prasil) തയ്യാറാക്കിയ..നമ്മുടെ ക്ലാസിന്റെ ഓണശംസയുടെ Flux വന്നു.

നല്ല മൊഞ്ചുള്ള സാധനം.

:)

മാര്‍ക്ക് ഇടാന്‍ ആളുവരുമ്പോ..4 ആള്‍ക്കാര്‍ക്ക് ക്ലാസ്സില്‍ ഇരിക്കാം എന്ന് ആരോ പറഞ്ഞിട്ട് പോയത്രേ…

(ആരാണീ ആരോ? എന്നും കേള്‍ക്കാലോ..

റിസള്‍ട്ട്‌ വരാന്‍പോകുന്നു…

Golden Supplyക്കുള്ള അപേക്ഷ…ഇതെല്ലാം…

മൂപ്പരാന് ആദ്യം അറിയുന്നത്.)

;)

ഞാനും,ഷെയ്ക്ക്ഉം,മൈക്കും(HARSHARAJ),പിന്നെ ജുബിയും ഇരിക്കാം

എന്ന് പറഞ്ഞു.

Judgesവരുന്നു…Judgesവരുന്നു….

ആദ്യം നിധിയും,പിന്നാലെ മറ്റൊരു ചങ്ങായിയും വന്ന് പൂക്കളം അളന്നു!കുഴപ്പമില്ലാ……

:P

Theme എന്താണെന്ന് Zubair Sir ചോദിച്ചു.

എന്ത് Theme?!!!

:P

ഞാന്‍ പറഞ്ഞു : “സര്‍,ഞങ്ങള്‍ ഗണപതിയെയാണ് ഇട്ടിരിക്കുന്നത്.

അതായത്,വിഘ്നേശ്വരനെ.ഞങ്ങള്‍ IT ക്കാരുടെ സമയം ഇപ്പൊ

അത്ര,നല്ലതല്ല…അതൊന്നു ശരിയാക്കാനും..

പിന്നെ…അടുത്ത ആഴ്ചയോ മറ്റോ വരാനിരിക്കുന്ന S6 റിസള്‍ട്ട് താങ്ങാനുള്ള ശേഷിക്കും…കൂടാതെ…Golden സപ്ലിക്ക് അപേക്ഷിക്കേണ്ട തീയതി,റിസള്‍ട്ട് വന്നതിനു ശേഷമാക്കി മാറ്റിത്തരാനും വേണ്ടിയാണ് ഞങ്ങള്‍ ഇങ്ങനെയൊരു തീം സെലക്ട്‌ ചെയ്തത്.”

സാറും…കൂടെയുള്ള മിസ്സ്മാരും ചിരിച്ചു.

കെട്ടിത്തൂക്കിയ ആ പഴക്കുല കാണിച്ച്,

ഇത് ഗണപതിക്ക് വച്ചതാണെന്ന് പറഞ്ഞു.

സുബൈര്‍ സാറും നിവ്യാ മിസും ഫോട്ടോ ഒക്കെ എടുത്തു

അവര്‍ പുറത്തേക്കിറങ്ങി…

ഇനി കലാപരിപാടികള്‍….

എന്ത്,എങ്ങനെ തുടങ്ങണം എന്ന് ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല.

എന്നാലും എല്ലാരോടും അകത്തേക്ക് കയറിയിരിക്കാന്‍,അനൌണ്‍സ് ചെയ്തു.

ക്ലാസ്സിലെ മിക്കവാറും, എല്ലാരും അകത്തു കയറിയിരുന്നു.

ഷെയ്ക്ക് മൈക്ക്‌ ശരിയാക്കി,കയ്യില്‍ തന്നു.

ഏതു പരിപാടിയായാലും ഒരു,ഉദ്ഘാടകന്‍ വേണമല്ലോ..

ഇപ്പൊ,ആരെ വിളിക്കും?

കിട്ടിപ്പോയ്……..!

നമ്പൂരി….!(Rinesh)

അങ്ങനെ…കോളേജിലെ ഞങ്ങളുടെ അവസാനത്തെ ഓണാഘോഷം,

നമ്പൂരി ഉദ്ഘാടനം ചെയ്തു.

:)

ഞാനായിരുന്നു അവതാരകന്‍.

ആദ്യം,ഗുധു-റിജിയുടെ(Rijin) പാട്ടോടെ ആരംഭിക്കാം.

ഞാനും,ഗുധുവും,ഷെയ്ക്ക്ഉം ചേര്‍ന്ന്

“ഉന്നം മറന്നു തെന്നിപ്പറന്ന….”

എന്നുതുടങ്ങുന്ന പാട്ട് പാടി.റിജി നല്ല പാട്ടുകാരനാണ്.

ഞാന്‍,ഒരു പാട്ടുകാരനേ…അല്ല!

ഇത്തരം,പാട്ടുകളുടെ പ്രത്യേകത ഇതാണ്…

ആര്‍ക്കും പാടാം.

:)

അടുത്തതായി,IT-യുടെ വാനമ്പാടിയായ അനീസയെ വിളിക്കാം എന്ന് കരുതി.

ങേ…? അനീസ എവിടെ?….ഓ..അവള് ECയില്‍ പോയിട്ടുണ്ടാകും.

അവളുടെ,ആത്മമിത്രങ്ങള്‍ അവിടല്ലേ ഉള്ളത്.

;)

എന്നാശെരി…..അടുത്ത താരം..

നമ്മുടെ ഓള്‍-റൌണ്ടര്‍ ജീന(Jihana)…!

ജീന ഒരു പാട്ട് പാടി.

പ്രേക്ഷകര്‍ വിളിച്ചു പറഞ്ഞു..

ഞങ്ങള്‍ക്ക് വേണ്ടത്,മിമിക്രി ആണെന്ന്.

അല്‍പ്പം നാണത്തോടെ ജീന വേദിയിലേക്ക് വന്നു.

;)

അപ്പോഴതാ,നമ്മുടെ സീനിയര്‍ കൂടിയായ അന്നത്ത് മിസ്സ്‌ വരുന്നു.

അവര്‍ ഒരു വീഡിയോ ക്യാമറയുമായി ജീനയുടെ പെര്‍ഫോമന്‍സ്

പകര്‍ത്തി.

ജീന അവളുടെ,മാസ്റ്റര്‍-പീസായ NISHA Miss,Sreenivasan,ഇതൊക്കെ കാണിച്ചു.

കിടിലന്‍ Perfomance!

ഓ…വന്നോ…??ദേ…അനീസ വന്നു.

:)

ഇനി അനീസയുടെ പാട്ടായിക്കോട്ടേ..

ശോകഗാനം പാടരുതെന്നു അനീസയോടു,പ്രത്യേകം പറഞ്ഞു.

അല്ലേല്‍,അവള്‍ ചിലപ്പോ..നമ്മളെ,കരയിച്ചു കളയും.

ഭാഗ്യം.

;)

അനീസ,WAKA..WAKA..പാടി.

Whoa…Superb!

**      **          **             **

ഇനിയാര്…..???!!!!

S3 മുതല്‍..ക്ലാസ്സുകളില്‍..ഒരേയൊരു…ശബ്ദമേ മുഴങ്ങാരുള്ളൂ…

എത്ര,ഭീകരനായ സാറോ..എത്ര ഭീകരിയായ..മിസ്സോ….

എത്ര ഉറക്കം തൂങ്ങിയ…ചടപ്പിക്കുന്ന…

ക്ലാസ്സായാലും….

ഒരേയൊരു ശബ്ദം…

അതില്‍..എല്ലാ ഉറക്കവും വിട്ട്..ഞങ്ങള്‍ ഉണരും…

എന്നിട്ട് അത് ഏറ്റുചൊല്ലും…..

“WE WANT SANJO!!!”

പലപ്പോഴും,സ്റ്റാഫ്‌റൂമില്‍ നിന്ന് ചോദ്യങ്ങള്‍ വന്നിട്ടുണ്ട്…

എന്താണീ We Want Sanjo…??

ആരാണീ Sanjo…??

അതെ,ഞങ്ങളുടെ അറിയപ്പെടാതെപോയ…മറ്റൊരു കലാകാരന്‍…

SANJAPPAN!!

(ടൂറിനു പോയപ്പോഴാണ്,അവനിലെ കലാകാരനെ,

ഞങ്ങള്‍ തിരിച്ചറിയുന്നത്‌!

എത്രനേരം വേണേലും…നിര്‍ത്താതെ പാടും..

അവന്‍റെ കയ്യിലെ ഓരോ വിരലിനും,15cm നീളമാണ്..

അതുവച്ച് താളം പിടിക്കും.)

;)

Sanjappan…വന്നു…!

നിന്നു…!

പൊളിച്ചു!

“മന്ത്രി-കൊച്ചമ്മ വരുന്നുണ്ടേ……യ്…!”

ഇതിലാണ് ആരംഭം. കലക്കി സാന്‍ജോ..കലക്കി!

പെട്ടന്നതാ…പുറത്തു നിന്ന് ഒരു ബഹളം…

വാതില് തൊറന്നതും…

ഹമ്മേ….

ഞെട്ടിപ്പോയി…!!!

MEchanമാരുടെ…

സോമാലിയന്‍-മാവേലിയും(PodiMon),

തടിയന്‍-മൈക്കള്‍ജാക്ക്സനും…!(Akhil).

ഓ.കൂടെ,ഹിമവല്‍സ്വാമി…പുജ്യ..

ഷിഹാസാനന്ദ-ഭഗവാന്‍(Shihaz) ഉം ഉണ്ടായിരുന്നു.

അവര്‍ ക്ലാസ്സില്‍നിന്ന് പോയപ്പോ..ഒരു മഴപെയ്ത പോലെ…

(ക്ലാസ്സില്‍ മൊത്തം ചളിയായി എന്നല്ല,ഞാന്‍ ഉദ്ദേശിച്ചത്.)

;)

അല്ല,Sanjappan ഇതുവരെ നിര്‍ത്തിയില്ലേ?

അവനങ്ങനെ,അടിച്ചു കയറുകയാണ്….

അവസാനം…അവന്‍റെ,ആദ്യാനുരാഗത്തിനെ കുറിച്ച്

ചോദിച്ചപ്പോ,അവന്‍ മെല്ലെ…വലിഞ്ഞു.

പ്രസിലിനു,How to propose a Girl എന്നവിഷയത്തില്‍,ക്ലാസ്സ്‌ എടുത്തു കൊടുത്തശേഷമേ..അവന്‍ വേദിവിട്ടുള്ളൂ..

;)

ഇനിയല്‍പ്പം,കവിത കേട്ടാലോ…?

ഞങ്ങളുടെ ക്ലാസിന്റെ,ആസ്ഥാന കവി..കുമാരന്‍!

കുമാരന്‍(VIPIN) വന്നു.

കവിത തുടങ്ങി…

ആദ്യമൊക്കെ കുഴപ്പമില്ല…

5-മിനുട്ടും കഴിഞ്ഞപ്പോ…സംഗതി പന്തിയല്ലെന്നു തോന്നി!

അപ്പൊ,എല്ലാരും..വരികള്‍ ഏറ്റുപാടാന്‍ തുടങ്ങി.

കുമാരന്‍,കവിത നിര്‍ത്തി.

**     **     **     **     **

“പ്രൊജക്റ്റ്‌ചെയ്യാനായി,ഞങ്ങള്‍ ടൂര്‍ പോയപ്പോ,

;)

ഏതാണ്ട് ഒരു മാസത്തോളം,ഹോസ്റ്റലിലും മറ്റുമായി,

ഒരുമിച്ചു താമസിച്ചു…നമ്മില്‍ പലരുടെയും,

ഇതുവരെ അറിയാത്ത കഴിവുകള്‍,അന്നേരമാണ് നമ്മള്‍,

മനസ്സിലാക്കുക.

കുമാരന്‍റെ കൂടെ,താമസിച്ച,ജെറിയും,തണ്ടും(PRASHOBH),ഒക്കെ പറയുന്നത്..അവന്‍ ഒരു നല്ല…ഡാന്‍സര്‍ ആണെന്നാണ്‌.

ആഹാ..എന്നാ..കളിക്ക് കുമാരാ…

ആദ്യമൊക്കെ,അല്‍പ്പം മടിച്ചെങ്കിലും…

നിര്‍ബന്ധിച്ചപ്പോ,കുമാരന്‍ തയ്യാറായി..

“തോം…തോം…തോം….

ഒരു മുറൈ വന്ത് പാര്‍ത്തായ..”

ഈ പാട്ട് Play ചെയ്തതും…കുമാരന്‍…ഡാന്‍സ്‌ തുടങ്ങി..!!!

ഹമ്മച്ചീ….

കിടു…..!!

അവന്‍ എല്ലാരേം ഞെട്ടിച്ചുകൊണ്ട്…നല്ല

പൊളപ്പനായി ഡാന്‍സ് ചെയ്യുന്നു!!

അളിയാ…കുമാരാ…..നീയൊരു സംഭവമാനളിയാ…സംഭവം!

:)

:D

സത്യം!

പറഞ്ഞാല്‍ വിശ്വസിക്കില്ല!!

(അവന്‍റെ ചടുലമായ Steps സഹിക്കാന്‍ വയ്യഞ്ഞിട്ടനെനു തോന്നുന്നു,

സോന ക്ലാസ്സില്‍ നിന്ന്‍ ഇറങ്ങി…

;) ഞാന്‍ തമാശ പറഞ്ഞതാണേ..)

പിന്നെ,സോന നമ്മുടെ കരിമാനെ(RASIN) ഡാന്‍സ്‌ പഠിപ്പിക്കാന്‍ ഒരു ശ്രമം നടത്തി!

റസി-അതിഭീകരമായ Steps എടുത്ത്,നൃത്ത-ലോകത്തെ അന്ധളിപ്പിച്ചു കളഞ്ഞു!!!

അവസാനം…അവന്‍ ചെയ്ത,

ചാണകത്തില്‍ കാലുകുത്തി,ചവിട്ടിവലിക്കും-MoonWalk…

പഹയാ….

;)

നിങ്ങളില്‍…Driving പഠിക്കാത്തവര്‍ എത്രപേരുണ്ട്….?!

ചിലര്‍ കൈപൊക്കി…

എന്നാലിതാ…നമ്മുടെ,

ചോര(PRATHEESH),നിങ്ങളെ പഠിപ്പിക്കാന്‍ പോകുന്നു.

പ്രതീഷിന്‍റെ വക,ഫ്രീയായി എല്ലാര്ക്കും Driving Class കിട്ടി.

രമ്യയായിരുന്നു,മുഖ്യ-ശിഷ്യ.

;)

** ***            ***             ****

എല്ലാവര്ക്കും വിശക്കാന്‍ തുടങ്ങി…

ആദ്യം,പഴക്കൊല..പിന്നെ,Canteen.

അത്പറഞ്ഞതും…

Eveready ടോര്‍ച്ചില്‍ Battery ഇടും പോലെ,

ഗ്ലും..ഗ്ലും…

പഴക്കൊല കാലി…!!!

BREAK

ഒരു സന്തോഷവാര്‍ത്ത‍!

Golden Supply യുടെ അപേക്ഷാ Date മാറ്റി.

:D

:D

കാന്റീനില്‍…നെയ്ചോര്‍ആയിരുന്നു.

തിരിച്ചു വരുമ്പോ…Placement Cell Meeting ഉണ്ടെന്നു പറേന്നു..!!

:(

ഉച്ചക്ക് ശേഷം കൊറേ..പരിപാടികള്‍ പ്ലാന്‍ ചെയ്തതാണ്…

എനിക്കെല്ലാം..മിസ്സായി…!!

:P

കുടുംബ-ഫോട്ടോയില്‍ ഞാന്‍ ഇല്ല!!

കണ്ടില്ലേ..?

***************************************************************************

മീറ്റിംഗ് ഒക്കെ കഴിഞ്ഞ് ക്ലാസ്സില്‍ ചെല്ലുമ്പോ..

എല്ലാരും ഡാന്‍സ് ചെയ്യുന്നു…..

ഞാനും ചേര്‍ന്നു…

ഞങ്ങളുടെ..അവസാനത്തെ,ഓണാഘോഷം…അതിന്‍റെ,സമാപനഘട്ടം

എല്ലാരും.. തകര്‍ത്താടുകയാണ്.

;)

ശേഷം,ഞങ്ങള്‍..ആണ്‍പിള്ളേര്‍…ഔപചാരികമായി,

കെട്ടിപ്പിടിച്ചുകരഞ്ഞു…

എങ്ങും..അളിയാ..വിളികള്‍ മുഴങ്ങി….!

അളിയാ…..

അങ്ങനെ..ഈ ഒണോം കഴിഞ്ഞളിയാ….

ഇനി,എന്നാണ് ഇതുപോലെ….?!

ഈ പോസ്റ്റ്‌ എങ്കിലും,ഓര്‍ക്കാനായി ഇരിക്കട്ടെ….

അല്പം നീണ്ടുപോയി..എന്നറിയാം…

കൊറേ..കാലം കഴിഞ്ഞ് വായിക്കുമ്പോ…ചിലപ്പോ…

രസംകാണുവാരിക്കും അല്ലെ?

:)

Posted at : www.nistuL.in/Onam

Popularity: 3% [?]

Related posts:

  1. Onam Wishes
  2. Onam Celebrations 2010 @ CeTly…
  3. Report on Onam Celebrations 2010: College Of Engineering Thalassery
  4. Impact!!
  5. Oru Neerali Venam..[ഒരു നീരാളി വേണം..]

Author:

-∞ www.nistuL.in ∞+

Nisthulan V K has written 30 awesome articles for us.

14 Responses to “Onam @ S7 IT”

  1. Awesome, I wish we had this campus blog during my college days…

    Missing my college life…

  2. അനിയാ… നന്നായിരിക്കുന്നു നിന്‍റെ വരികള്‍ .
    രസകരമായ നാടന്‍ വായനയുടെ സുഖം കിട്ടുന്നു…
    കടന്നു പോകലുകള്‍ ഏന്നും ഓര്‍മകള്‍ മാത്രം തരുന്നു.

  3. Nistu.. have to tell, your class is the only batch which is ALIVE in final year batches!!! You guys jus rock!

    SoorajKeshav/-

  4. Wel one more thing, i got VKP Mangara (Vipin’s) dance performance… Its jus awesome!!! ;)

  5. Realy superb…!!!

  6. കൊറേ കാലം കഴിയണ്ട ആവശ്യം ഒന്നുമില്ലെടാ..ശരിക്കും ശരിക്കും മിസ്സ്‌ ചെയ്യുന്നു ഇപോഴേ.. :(

    പോളിച്ചളിയാ…പൊളിച്ചു..അടിപൊളി

  7. @NijuEttan
    Njangal ippo karuthunnathu,ee college blog Njangal First year ayappozhe thudanganaarunnu ennanu.
    :)

  8. @ Biju Thomas

    Thanks Bro.
    Keep Reading.
    iBlog@ : wwww.nistuL.in

  9. @Sooraj

    Njan paranjille…njangalude classil orikkalum,njangalkku bore adikkilla.
    Angotutu pokan…vallya Aveshaanu.

    :)

    and…
    Njan Kumaranodu Sammatham vangiya,photo ittathu.
    Avan njettichu kalanjeda…
    Kidilan perfomance!!
    :)

  10. @Ranju.
    Thanks
    :)
    Keep Reading

    iBlog@ : http://www.nistuL.in

  11. @ Rasin:
    Thanks Aliya…
    Nammakk iniyum nalla programs plan cheyyanam.
    What about our Short Film..?

    Keep Reading…
    iBlog@ : wwww.nistuL.in

  12. കൊള്ളാം…..അടിപൊളി

  13. Nisthu its really superb yaar…
    nammude classine sharikkum miss cheyunnu……….

Leave a Reply

*