• Share

നീരാളിയെ ആവശ്യമുണ്ട്.

ഒടുവില്‍ഞങ്ങള്‍തീരുമാനിച്ചു…
ഒരു നീരാളിയെ വാങ്ങിച്ചു കളയാം…
അല്ലാതെ വേറെ ഒരു വഴിയുമില്ല…
കാരണം,ഉത്തരം കിട്ടതതായി ഒരുപാടു ചോദ്യങ്ങള്‍ഇനിയും വരുമല്ലോ..

എന്താപ്പിത്? എന്നാണെങ്കില്‍…പറയാം.

B-tech Lifeല് യാതോരു വിധ ദയയും കൂടാതെ,നമ്മളെ ആക്രമിക്കുന്ന നികൃഷ്ട ജീവികളില്‍ഒന്നാണല്ലോ ഓരോ SEM.ലും,മൊത്തമായും ചില്ലറയായും ലഭിക്കുന്ന Supplyകള്‍അഥവാ,ബാക്ക്-പേപ്പര്‍കള്‍…
ഒന്നടിച്ചാല്‍(supply ആണ്,ട്ടോ) പിന്നെ അടുത്ത ചാന്‍സ് എന്നത് കൊറേ.. കാലം കഴിഞ്ഞല്ലേ കിട്ടൂ..അതും ജൂനിയര്‍പിള്ളാരുടെ കൂടെ…അതിനു മുമ്പേ ഒരു ചാന്‍സ് കിട്ടിയിരുന്നെങ്കില്‍എന്ന് കൊതിച്ചു പോകാത്ത ആരെങ്കിലുമുണ്ടോ…?(ഉണ്ടെങ്കില്‍മിണ്ടണ്ട,ഞാന്‍എന്‍റെ കാര്യമാ പറഞ്ഞെ..അല്ല,പിന്നെ).
അങ്ങനെ ഇരിക്കെയാണ്,GOLDEN SUPPLY അഥവാ സുവര്‍ണ-സപ്ലി എന്ന ആശാന്‍ഉടലെടുക്കുന്നത്.റിസള്‍ട്ട് വന്ന ഉടനെത്തന്നെ എഴുതാവുന്ന ഒരു സുഖമുള്ള ഏര്‍പ്പാടാണ് ഈ പരിപാടി.

ഹമ്പട,ഇത് കൊള്ളാലോ എന്നാണേല്‍…സംഗതി മുറ്റനാനേലും 5th Sem മുതലേ,ഈ ഒരു ഏര്‍പ്പാടുല്ലുട്ടോ…(എന്നാലും വേണ്ടില്ല).

അങ്ങനെ,ഞങ്ങളും(2007 IT Batch) 5th Sem ഒക്കെ കഴിഞ്ഞ്,7th Sem ഇല് ഇങ്ങനെ ഇരിക്ക്‌ാണ്…ഇന്നോ നാളെയോ ,എന്ന് പറഞ്ഞു റിസല്‍ട്ടും പിറകെ തന്നെ ഉണ്ട്.
അപ്പൊ ദേണ്ടെ,GOLDEN Supplyക്ക് അപേക്ഷിക്കണം എന്ന് പറേന്നു…
അല്ല..റിസള്‍ട്ട് വന്നില്ലാലോ…അദ്ദേഹം വന്നാലല്ലേ,ഏതിനൊക്കെ ഗോള്ടനടിക്കണം എന്ന് പറയാന് ആവു…
ആ ഓഫീസില് ഒന്ന് ചോദിച്ചേക്കാം എന്ന് കരുതി:
“ഞാങ്ങക്കൊന്നും അറീല്ല…”
എന്നാല്‍,കുസാറ്റ്‌ലേക്ക് വിളിക്കാം എന്ന് ചിലര്‍:
“ഹലോ..
അതേയ്,ഞാന്‍തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍നിന്നു ‘നിഷ്കളങ്കന്‍’ ആണ്(പേര് യഥാര്‍ത്ഥമല്ല) …

;)

സര്‍,റിസള്‍ട്ട് വരാതെ..Golden സപ്പ്ളി ക്ക് എങ്ങനാ അപേക്ഷ കൊടുക്ക്‌ാ…
……………
…………….”

“ഞാങ്ങക്കൊന്നും അറീല്ല!”

അതിനിടെ,Golden നു കൊടുക്കേണ്ട Last date ഉം വന്നു..
(ഇതൊക്കെ എല്ലാര്‍ക്കും അറിയാം).

വേറൊരു,നിഷ്കളങ്കന്‍വിളിച്ചപ്പോ,

Result വന്നിട്ട്അപേക്ഷിക്കാന്‍സൗകര്യം,ചെയ്യാം എന്ന് പറഞ്ഞത്രേ..
എന്നാലും ഒരു ഒറപ്പ്ഇല്ല…എന്ന് അവനും പറേന്നു..എന്താ ഇഷ്ടാ ഇത്?

ചിലര്‍അപേക്ഷിച്ചു,ചിലര്‍റിസള്‍ട്ട് വരട്ടെ എന്ന് പറേന്നു….
ആ..എന്തേലും ആട്ടെ…

ആയിടക്കാണ് വളരെ വിഷമം പിടിച്ച സന്ദര്‍ഭങ്ങളില്‍പോലും ഉത്തരം നിഷ്പ്രയാസം തരുന്ന ഒരു നീരാളി ഉണ്ട് എന്ന് കേട്ടത്.
ഉത്തരങ്ങള്‍അടക്കം ചെയ്ത ചില്ല് പാത്രത്തില്‍Food ഒരുക്കിവച്ച്,
ചോദ്യം ഉന്നയിച്ചാല്‍,പുള്ളിക്കാരന്‍ഉത്തരം തരുമത്രേ…
കൊള്ളാലോ പരിപാടി.
പോള്‍എന്നാണത്രേ,പേര്.
Made in German ആണെന്ന് തോന്നുന്നു.
പുള്ളിക്കാരന്‍പക്ഷെ,ലോകകപ്പിന്‍റെ തിരക്കിലായിരുന്നു ഇത്രേം നാള്‍.
ഇപ്പോഴാണേല്‍,കളിയുടെ തിരക്കൊഴിഞ്ഞല്ലോ…

ഇനി ചോദ്യം നിങ്ങലോടാണ്..

നമുക്ക്‌ലവനെപ്പോലെ ഒരു നീരാളിയെ വാങ്ങിയാലോ…?

ഇനി നിങ്ങള്ക്ക് വല്ല ചോദ്യങ്ങളും ഉണ്ട് എന്ന് കരുതൂ..

ഉദാഹരണത്തിന്..
1.“സുഗതന്‍,സര്‍വീണ്ടും വരുമോ?”
2.“ഗ്രൌണ്ട് നു സമീപം ഉണ്ടെന്നു പറയപ്പെടുന്ന പുലിമട യഥാര്‍ത്ഥ
പുലിമട തന്നെയോ?”
3.“കാന്റീനില്‍നിന്ന് ഇന്ന് കഴിച്ച ഭക്ഷണം ഏത്?! (അയ്യോ)”
4.“ഇന്നത്തെ സാമ്പാര്‍ആണോ..നാളത്തെ ‘രസം’?”
5.“ATM വരുന്നു എന്ന് പറയുന്നത് ഉള്ളത് തന്നെയോ?”
6. “റിസള്‍ട്ട് എന്ന് വരും?”
7.“ഈ ആഴ്ച പടം റിലീസ് ആകുമോ?”

അതെല്ലാം വേണ്ടെന്നു വെക്കാം….

Atleast Exam  Dateനെ കുറിച്ചെങ്കിലും അറിയാന്‍ പറ്റുമല്ലോ..

:)

:P

;)

നിങ്ങള്‍ക്ക്‌എന്ത് തോന്നുന്നു…?

അഭിപ്രായങ്ങള്‍രേഖപ്പെടുത്താന്‍സന്ദര്‍ശിക്കുക:www.nistul.in/Neerali

Popularity: 3% [?]

Related posts:

  1. ഞങളുടെ ബാച്ചിന്‍റെ (07 /11) ന്‍റെ , ആദ്യവര്‍ഷത്തെ ക്ലാസിലെ അനുഭവകുരിപ്പാണിത്….വെറുതെ, വെറും വെറുതെ..ഒരു തമാശക്ക്… :)
  2. TwittERROR!
  3. റിയാന എന്ന ചോദ്യം…?![Riyana Enna Chodyam]

Author:

-∞ www.nistuL.in ∞+

Nisthulan V K has written 30 awesome articles for us.

No Responses to “Oru Neerali Venam..[ഒരു നീരാളി വേണം..]”

Trackbacks/Pingbacks

  1. Tweets that mention Oru Neerali Venam..[ഒരു നീരാളി വേണം..] | CeTly L!ve - College of Engineering Thalassery Live -- Topsy.com - [...] This post was mentioned on Twitter by Niju Mohan, Colors of Future. Colors of Future said: RT @nijumohan: Oru ...