Story behind and Inside-STEPS
CiTS ന്‍റെ ആഭിമുഖ്യത്തില്‍ഒരു Short Film Contest കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്നു,എന്ന് അറിഞ്ഞതുമുതല്‍ഞങ്ങളുടെ മനസ്സില്‍,ഒരു ഫിലിം ചെയ്യണം എന്ന ആഗ്രഹം ഉണ്ടായി.
ആദ്യമായിട്ടാണ്…അതുകൊണ്ട്,അതിന്‍റെതായ എല്ലാ പ്രശ്നങ്ങളും ഉണ്ടാകും എന്നറിയാം…അങ്ങനെ,Submission Date അടുത്തു വന്നു.
എന്നാല്‍,കയ്യില്‍കഥയില്ല…ഷൂട്ട്‌ചെയ്യാന്‍ക്യാമറ ഇല്ല..!
ക്ലാസ്സായ ക്ലാസ്സ്‌മൊത്തം ഞങ്ങള്‍നാലഞ്ചുപേര്‍ഫിലിംനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍തുടങ്ങി…ഇനി അത്രയെ ദിവസങ്ങള്‍ഉള്ളു…
പലരും പല കഥകളും പറഞ്ഞു..
നമ്മുടെ,കുമാരന്‍(Vipin Kumar), ഒരു കഥപറഞ്ഞു.കഥ വല്ല്യ തരക്കേടില്ല..
പക്ഷെ…അത് ഷൂട്ട്‌ചെയ്യാന്‍ഇത്തിരി വലീയ..പ്രയാസം ആണ്..
ഇപ്പൊ എന്താ ചെയ്യാ..?
കയ്യില്‍കഥയില്ലാതെ,എന്ത് ഷൂട്ടിംഗ്?!! ദൈവം സഹായിച്ച് ക്യാമറ കിട്ടി(Thank you Rohn).
അങ്ങനെ,S7 IT യിലെ മൂന്നാം ബഞ്ചിലും,നാലാം ബഞ്ചിലുമായി..ഞാനും,റസിയും,കുമാരനും,ജൂബിയും ഇരുന്ന്,കഥ ആലോചിക്കുവാണ്….അപ്പൊ,ആരായിരുന്നു ക്ലാസ്സില്‍ എന്ന് ഓര്‍മയില്ല..
കുമാരന്‍പുറത്ത് നോക്കിയിരിപ്പാണ്..,ജൂനിയര്‍പെണ്‍കുട്ടികള്‍STEP കയറി അവരുടെ ക്ലാസ്സുകളിലേക്ക് പോകുന്നു…
(ജൂനിയേര്സിനെ ഇങ്ങനയല്ലേ…കാണാന്‍ഒക്കു…)
കിട്ടി! കുമാരന്‍പറഞ്ഞു…
അവന്‍കഥപറഞ്ഞു തുടങ്ങി…
കവിതപോലെ,സുന്ദരമായ ഒരു കഥ…(കഥിത)
പുറത്ത്,കുട്ടികള്‍ STEPS കയറി പോകുന്നത് കണ്ട്,അവന്‍റെ മനസ്സില്‍വന്നതാണ്…ഞങ്ങളുടെ-Infinite Stairsന്‍റെ STEPS എന്ന Short Film.
അതെ,ഒരു കവിയുടെ,അല്ലെങ്കില്‍ഒരു കലാകാരന്‍റെ,കാഴ്ച മറ്റുള്ളവരുടെതില്‍നിന്നും വ്യത്യസ്തമായിരിക്കും.
(കുമാരന്‍സ്ക്രിപ്റ്റ്‌എഴുതി..ക്ലാസ്സ്‌ടൈമില്‍സ്ക്രിപ്റ്റ്‌വായിച്ചുകൊണ്ടിരിക്കെ,ഞങ്ങള്‍പിടിക്കപ്പെട്ടു!
…ബാക്കി,പറയണ്ടല്ലോ..)
അങ്ങനെ,എല്ലാവരുടെയും സഹകരണത്തോടെ,സിനിമ എടുക്കപ്പെട്ടു.
കുമാരന്റെ ഹോസ്റല്‍ആയ,ശ്രീനിലയത്തിലും,തലശ്ശേരി കോട്ടയിലുമായി,ഷൂട്ട്‌ചെയ്തു.ജുബിയുടെ വീട്ടില്‍വച്ച് പ്രസില്‍എഡിറ്റ്‌ചെയ്തു.എല്ലാവര്‍ക്കും നന്ദി.
പറഞ്ഞയാള്‍,വരാഞ്ഞപ്പോള്‍,കൌമാരക്കാരനെ അവതരിപ്പിക്കാന്‍അപ്പൊതന്നെ നമ്പൂരി(Rinesh) തയാറായി.ഷൂട്ടിംഗ് നടക്കുന്ന ദിവസം,ഞങളുടെ ക്ലാസ്സിലെ ഭൂരിഭാഗം ആണ്‍കുട്ടികളും കുമാരന്റെ ഹോസ്റ്റലില്‍ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.
ഈ സിനിമയില്‍ഞങ്ങള്‍പറയാന്‍ഉദ്ദേശിച്ച,ആശയം എത്രപേര്‍ക്ക്,അതേ രൂപത്തില്‍മനസ്സിലായി എന്നറിയില്ല…
അല്ലെങ്കിലും,ഏതൊരു കലസൃഷ്ടിയും,അനുവാചകന് ഇഷ്ടമുള്ള അര്‍ത്ഥത്തില്‍ഗ്രഹിക്കാവുന്നതാണ്.
കഥതുടങ്ങുന്നത്,നഗ്നപാദനായ ഒരാള്‍,പടികള്‍കയറുന്നതോട്കൂടിയാണ്..
അയാള്‍ചെന്നുനില്‍ക്കുന്നത്,ഒരു വാതില്‍പടിയിലാണ്.അയാള്‍ക്ക് മുന്നില്‍വാതില്‍,തുറക്കപ്പെടുന്നു.
അടുത്ത സീനില്‍,കുട്ടിക്കാലത്തെ ഓര്‍മിപ്പിക്കുന്ന,മഞ്ചാടിയും,ആടുന്ന കുതിരയും,കളിപ്പന്തും ഒക്കെ കടന്നുവരുന്നു.അവയ്ക്കിടയിലൂടെ,നടന്നു നീങ്ങുന്ന കാലുകള്‍.
ഈ രണ്ടു സീനുകള്‍,കൊണ്ട്തന്നെ,STEPS എന്നതിലെ ആന്തരിക അര്‍ഥം മനസ്സിലാക്കാവുന്നതാണ്.
അതായത്,ഓരോ പടികളും(STEPS),കാലത്തിന്‍റെ,അഥവാ..ജീവിതത്തിന്‍റെ,
ഒഴുക്കിനെ പ്രതിനിധീകരിക്കുന്നു…അവ ചെന്ന് നില്‍ക്കുന്ന വാതിലുകള്‍,
വിവിധ ജീവിത-ഘട്ടങ്ങളെയും.വാതില്‍തുറക്കപ്പെടുമ്പോള്‍,അയാള്‍
ആ ഘട്ടത്തില്‍എത്തിനില്‍ക്കുന്നതായും കാണാം.
ഏതാണ്ട് ഒരു നല്ല കുട്ടിക്കാലംതന്നെ അയാള്‍ക്ക് ഉണ്ടായിരുന്നു…
ശേഷം വരുന്ന സീനില്‍കാണുന്ന പടികള്‍,ജീവിതം വീണ്ടും മുന്നോട്ടുപോകുന്നതായി,കാണിക്കുന്നു.ദ്രുത ഗതിയില്‍ഉള്ള പശ്ചാത്തല സംഗീതത്തോടെ,ക്യാമറ എത്തിനില്‍ക്കുന്നത്,InterNetന്‍റെ മുന്നില്‍,കയ്യില്‍സിഗരറ്റുമായി ഇരിക്കുന്ന കൌമാരകാരന്റെ അടുത്തേക്കാണ്.
അയാളുടെ ഓരോ ജീവിത-ഘട്ടവും,എങ്ങനെയുള്ളതാണ് എന്ന് കാണിക്കാനാണ്,മുറികളിലെക്കുള്ള,ക്യാമറയുടെ പോക്ക്.
പടികള്‍കയറി,ക്യാമറ വീണ്ടും ചെല്ലുന്നത്,അടുക്കും ചിട്ടയുമില്ലാത്ത..
ഒരു യുവാവിന്‍റെ മുറിയിലെക്കാണ്.അയാള്‍മയക്കുമരുന്ന്,കുത്തിവെക്കുന്നു..അവിടെനിന്നും ക്യാമറ,അയാളുടെ പിറകിലായുള്ള,കണ്ണാടിയില്‍എഴുതപ്പെട്ടിരിക്കുന്ന…Heaven is Mine..
എന്നതിലേക്ക് ഫോക്കസ് ചെയ്യുന്നു.ഇതൊക്കെ കാണിക്കുന്നത്,അയാളുടെ താളം തെറ്റിയ ജീവിതത്തെയാണ്.
വീണ്ടും,പടികള്‍കയറുന്നു…എന്നാല്‍,ലഹരിക്ക് അടിമയായ അയാള്‍ക്കുവേണ്ടി,ജീവിതത്തിന്‍റെ പുതിയ വാതിലുകള്‍തുറക്കപ്പെടുന്നില്ല…!
അയാള്‍,വാതില്‍തുറക്കാന്‍എത്രശ്രമിച്ചിട്ടും നടക്കുന്നില്ല…
അന്നേരം,തന്‍റെ പിന്നിട്ട വഴികളെക്കുറിച്ച് ബോധം വരുന്ന അയാള്‍,തിരിച്ചുപോകാന്‍ഒരു ശ്രമം നടത്തുന്നു…
എന്നാല്‍,പുറകിലെക്കുള്ള വാതിലും തുറക്കപ്പെടുന്നില്ല…ജീവിതത്തില്‍,തിരിച്ചുപോക്കുകള്‍ഇല്ല എന്ന്,ഇത് കാണിക്കുന്നു..തിരിച്ചുപോക്ക് എന്നത് കൊണ്ട് ഉദ്ദേശിച്ചത്-RESTART എന്നാണ്.
അവസാനം,തുറക്കപ്പെടാത്ത വാതിലുകള്‍ഉള്ള,ഒരു ഇടുങ്ങിയ മുറിയില്‍അയാള്‍ഒറ്റപ്പെടുന്നു…തികച്ചും നിസ്സഹായനായ,അയാള്‍ക്ക് ഭയവും,നിരാശയും ഉണ്ട്…ഒരുതരം ഭ്രാന്ത് പിടിപ്പിക്കുന്ന ആ അവസ്ഥയില്‍,അയാള്‍അറിയാതെ വിതുമ്പിപ്പോകുന്നു.
ക്യാമറ zoOM ചെയ്ത് അയാളുടെ കണ്ണുകളിലേക്ക് പോകുന്നു.
അടുത്ത സീനില്‍,അയാളുടെ,ഞെട്ടി തുറക്കപ്പെടുന്ന കണ്ണുകളാണ് കാണിക്കുന്നത്.അതായതു,അയാള്‍ഒരു സ്വപ്നത്തില്‍നിന്നും ഉണരുകയായിരുന്നു.ഉണര്‍ന്ന അയാളുടെ കയ്യില്‍,ഒരു സിഗരറ്റ് കാണാം…
ആ സ്വപ്നത്തില്‍നിന്നുള്ള ഉണര്‍ച്ച,അയാളെ ബോധാവാനാക്കുന്നു..
അയാള്‍,കയ്യിലെ സിഗരറ്റ് വലിച്ചെറിയുന്നു…
അയാള്‍,തന്‍റെ ദുശീലങ്ങള്‍ഉപേക്ഷിക്കുന്നു എന്നസ്ഥലത്ത് കഥ അവസാനിക്കുന്നു.
ചിത്രത്തില്‍,അവസാനം വരുന്ന വാക്കുകള്‍ശ്രദ്ധിക്കുക:
Heaven can wait..
Don’t make your Life,a living Hell!
To View Movie:
Posted at : www.nistuL.in/steps-Short-Film
Popularity: 3% [?]
Related posts:





